Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തോക്ക് പരിശീലനത്തിന് തയാറായാൽ അദ്ധ്യാപകർക്ക് 5 ശതമാനം ശമ്പളവർദ്ധന

തോക്ക് പരിശീലനത്തിന് തയാറായാൽ അദ്ധ്യാപകർക്ക് 5 ശതമാനം ശമ്പളവർദ്ധന

പി.പി. ചെറിയാൻ

നോർത്ത് കരോളിന: വിദ്യാലയങ്ങളിലേക്ക് തോക്ക് കൊണ്ടുവരുന്നതിന് അദ്ധ്യാപകർക്ക് പ്രേരണ നൽകുന്ന സ്‌കൂൾ സെക്യൂരിറ്റി ആക്ട് 2019 ബുധനാഴ്ച സ്റ്റേറ്റ് ഹൗസിൽ അവതരിപ്പിച്ചു.

ഇതനുസരിച്ച് തോക്ക് കൈകാര്യം ചെയ്യുന്നതിന് പ്രാഥമിക പരിശീലനം നേടുന്ന അദ്ധ്യാപകർക്ക് 5 ശതമാനം ശന്പള വർധന നൽകുന്നതിനുള്ള വകുപ്പും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അദ്ധ്യാപകർക്ക് കൺസീൽഡ് ഓപ്പൺ ഗൺ കൊണ്ടുവരുന്നതിനും പൊലീസ് ഓഫീസർമാർക്ക് ലഭിക്കുന്ന അറസ്റ്റ് അധികാരവും ഈ ബില്ലിലൂടെ അദ്ധ്യാപകർക്ക് ലഭിക്കും. റിപ്പബ്ലിക്കൻ സ്റ്റേറ്റ് സെനറ്റർ വാറൻ ഡാനിയേൽ ഉൾപ്പെടുന്നവരാണ് ബില്ലിന്റെ അവതാരകർ.

നോർത്ത് കരോളിനായിലെ ഭൂരിപക്ഷം പബ്ലിക് സ്‌കൂളുകളിലും സ്‌കൂൾ റിസോഴ്സ് ഓഫീസർ എന്ന പേരിൽ സർട്ടിഫൈഡ് പൊലീസ് ഓഫീസർമാരെ ഇതിനകം തന്നെ നിയമിച്ചിട്ടുണ്ടെന്ന് ഡിപ്പാർട്ട്മെന്റ് പബ്ലിക് ഇൻസ്ട്രക്ഷൻ വക്താവ് പറഞ്ഞു.

റിസോഴ്സ് ഓഫീസർമാരെ പ്രത്യേകം നിയമിക്കുക എന്നത് വളരെയധികം സാന്പത്തിക ബാധ്യത ഉണ്ടാക്കുന്ന ഒന്നാണ് അതിനാലാണ് അദ്ധ്യാപകർക്ക് പരിശീലനം നൽകി 5 ശതമാനം ശന്പള വർധനവ് പരിഗണിക്കാൻ തീരുമാനിച്ചതെന്ന് ബില്ലിന്റെ അവതാരകൻ വാറൻ ഡാനിയൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP