Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫ്‌ളൈറ്റ് റദ്ദാക്കുകയോ മൂന്ന് മണിക്കൂറിലധികം വൈകുകയോ ചെയ്താൽ യാത്രക്കാരുടെ ഇഷ്ടാനുസരണം പണം തിരികെ നൽകാനോ റീബുക്ക് ചെയ്യാനോ അവസരം;സെപ്റ്റംബർ 8 മുതൽ യാത്രക്കാർക്ക് കൂടുതൽ അവകാശങ്ങൾ ഉറപ്പാക്കുന്ന നിയമം പ്രാബല്യത്തിൽ

ഫ്‌ളൈറ്റ് റദ്ദാക്കുകയോ മൂന്ന് മണിക്കൂറിലധികം വൈകുകയോ ചെയ്താൽ യാത്രക്കാരുടെ ഇഷ്ടാനുസരണം പണം തിരികെ നൽകാനോ റീബുക്ക് ചെയ്യാനോ അവസരം;സെപ്റ്റംബർ 8 മുതൽ യാത്രക്കാർക്ക് കൂടുതൽ അവകാശങ്ങൾ ഉറപ്പാക്കുന്ന നിയമം പ്രാബല്യത്തിൽ

സ്വന്തം ലേഖകൻ

സെപ്തംബർ 8 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയന്ത്രണങ്ങൾ യാത്രക്കാർക്ക് കൂടുതൽ അവകാശങ്ങൾ ഉറപ്പാക്കും. ഒരു ഫ്‌ളൈറ്റ് റദ്ദാക്കുകയോ മൂന്ന് മണിക്കൂറോ അതിൽ കൂടുതലോ വൈകുകയോ ചെയ്താൽ യാത്രക്കാരുടെ ഇഷ്ടാനുസരണം യാത്രക്കാർക്ക് പണം തിരികെ നൽകാനോ റീബുക്ക് ചെയ്യാനോ കാരിയറുകൾ ആവശ്യപ്പെടുമെന്ന തരത്തിലാണ് നിയമം നിർമ്മാണം.

മുമ്പ്, യാത്രക്കാരുടെ അവകാശ വ്യവസ്ഥയ്ക്ക് എയർലൈനിന്റെ നിയന്ത്രണത്തിലുള്ള ഫ്‌ളൈറ്റ് തടസ്സങ്ങൾക്ക് റീഫണ്ട് മാത്രമേ ലഭ്യമായിരുന്നുള്ളൂ. എന്നാൽ ഇനി എയർലൈനിന്റെ നിയന്ത്രണത്തിന് പുറത്തുള്ള റദ്ദാക്കലുകളും നീണ്ട കാലതാമസങ്ങളും ഉണ്ടാകുമ്പോൾ പോലും, എയർലൈന് അവരുടെ യാത്രാവിവരണം പൂർത്തിയാക്കാൻ കഴിയുന്നില്ലെങ്കിൽ യാത്രക്കാർക്ക് പരിരക്ഷ ലഭിക്കും.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ജീവനക്കാരുടെ ക്ഷാമവും തെരക്കിം മൂലം എയർലൈനുകളും സുരക്ഷാ, കസ്റ്റംസ് ഏജൻസികളും പാടുപെടുന്നതിനാൽ ആയിരക്കണക്കിന് പേർക്ക് നീണ്ട കാലതാമസവും ഫ്‌ളൈറ്റ് റദ്ദാക്കലും ആണ് നേരിടേണ്ടി വന്നത്.

ഒരു ഫ്‌ളൈറ്റ് റദ്ദാക്കി 48 മണിക്കൂറിനുള്ളിൽ പുതിയ റിസർവേഷൻ നൽകാൻ കഴിയുന്നില്ലെങ്കിൽ അല്ലെങ്കിൽ മൂന്ന് മണിക്കൂറിലധികം വൈകിയാൽ 30 ദിവസത്തിനുള്ളിൽ എയർലൈനുകൾ റീബുക്കിംഗോ റീഫണ്ടോ നൽകണമെന്നാണ് പുതിയ നിയമത്തിൽ പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP