Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ന്യൂസിലന്റിലുടനീളമുള്ള സ്ഥലങ്ങളിലേക്ക് കുറഞ്ഞ ടിക്കറ്റിൽ പറക്കാൻ സൗകര്യമൊരുക്കി ജെറ്റ് സ്റ്റാർ; ഓക് ലന്റിൽ നിന്നും ക്രൈസ്റ്റ് ചർച്ചിലേക്കുള്ള ടിക്കറ്റ് 26 ഡോളർ വരെയായി കുറച്ചു

ന്യൂസിലന്റിലുടനീളമുള്ള സ്ഥലങ്ങളിലേക്ക് കുറഞ്ഞ ടിക്കറ്റിൽ പറക്കാൻ സൗകര്യമൊരുക്കി ജെറ്റ് സ്റ്റാർ; ഓക് ലന്റിൽ നിന്നും ക്രൈസ്റ്റ് ചർച്ചിലേക്കുള്ള ടിക്കറ്റ് 26 ഡോളർ വരെയായി കുറച്ചു

സ്വന്തം ലേഖകൻ

ന്യൂസിലന്റിലുടനീളം വളരെ കുറഞ്ഞ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ജെറ്റ് സ്റ്റാർ കമ്പനി. ഇവരുടെ ജന്മദിന സമ്മാനമായിട്ടാണ് നിരക്കിൽ വമ്പൻ ഇളവുകൾ കൊണ്ടുവന്നിരിക്കുന്നത്.ന്യൂസിലാൻഡിലുടനീളമുള്ള പ്രധാന കേന്ദ്രങ്ങൾക്കിടയിൽ ജെറ്റ്സ്റ്റാർ 26 ഡോളർ വരെ കുറഞ്ഞ നിരക്കുകൾ ആണ് വാഗ്ദാനം ചെയ്യുന്നത്.

അതായത് ഓക്ക്ലൻഡിൽ നിന്ന് ക്രൈസ്റ്റ്ചർച്ചിലേക്കോ വെല്ലിങ്ടണിലേക്കോ ഉള്ള വൺവേ ടിക്കറ്റിന്റെ വില 26 ഡോളർ ആയി കുറച്ചു.പ്രധാന കേന്ദ്രങ്ങൾക്കിടയിലുള്ള മറ്റ് സേവനങ്ങൾ 35 മുതൽ 55 ഡോളറിലും ലഭ്യമാണ്.യാത്രാ തീയതികൾ ഓരോ റൂട്ടിലും വ്യത്യാസപ്പെടുമെന്നും ജൂൺ ആദ്യം മുതൽ ഡിസംബർ പകുതി വരെ ആനുകൂല്യം ലഭ്യമായിരിക്കും.

ജെറ്റ്സ്റ്റാർ ന്യൂസിലൻഡ് സെയിൽ മെയ് 3 ചൊവ്വാഴ്ച പുലർച്ചെ 12:00 മുതൽ 2022 മെയ് 5 വ്യാഴാഴ്ച രാത്രി 11:59 വരെ ആണ് ഉണ്ടായിരിക്കുക. യാത്രാനിരക്കുകളും മുഴുവൻ നിബന്ധനകളും Jetstar.com-ൽ ലഭ്യമാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP