Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നവംബർ മുതൽ വെല്ലിങ്ടൺ ട്രെയിനുകളിൽ പേപ്പർ ടിക്കറ്റുകൾക്ക് പകരം സ്‌നാപ്പർ കാർഡുകൾ; ബസ്, ടാക്‌സി മേഖലയ്ക്ക് പിന്നാലെ ട്രെയിൻ ടിക്കറ്റും ഇല്‌ക്ട്രോണിക് സംവിധാനത്തിലേക്ക്

നവംബർ മുതൽ വെല്ലിങ്ടൺ ട്രെയിനുകളിൽ പേപ്പർ ടിക്കറ്റുകൾക്ക് പകരം സ്‌നാപ്പർ കാർഡുകൾ; ബസ്, ടാക്‌സി മേഖലയ്ക്ക് പിന്നാലെ ട്രെയിൻ ടിക്കറ്റും ഇല്‌ക്ട്രോണിക് സംവിധാനത്തിലേക്ക്

സ്വന്തം ലേഖകൻ

വംബർ മുതൽ വെല്ലിങ്ടൺ ട്രെയിനുകളിൽ പേപ്പർ ടിക്കറ്റുകൾക്ക് പകരം സ്‌നാപ്പർ കാർഡുകൾ പ്രാബല്യത്തിലാകും.കപിറ്റി, ഹട്ട് വാലി, വൈരരപ ലൈനുകളിലെ മെറ്റ്ലിങ്ക് ട്രെയിൻ യാത്രക്കാർക്ക് ആണ് സ്‌നാപ്പർ കാർഡുകൾ ഉപയോഗിച്ച് പണമടയ്ക്കാനാവുക. ജോൺസൺവില്ലെ ലൈനിലെ വിജയകരമായ പരീക്ഷണത്തെ തുടർന്നാണ് കൂടുതൽ മേഖലകളിലേക്ക് ഈ സംവിധാനം കൊണ്ടുവരുന്നതെന്ന് മെറ്റ് ലിങ്ക് അധികൃതർ അറിയിച്ചു.

2008 ജൂലൈയിൽ തലസ്ഥാനത്ത് ആദ്യമായി അവതരിപ്പിച്ചത് മുതൽ ബസ് ചാർജുകൾക്കും ടാക്സികൾക്കും പണം നൽകാൻ സ്നാപ്പർ കാർഡ് ഉപയോഗിക്കുന്നുണ്ടെങ്കിലും നിലവിൽ ട്രെയിനുകളിൽ ഇത് ഉപയോഗത്തിലില്ല.

ജോൺസൺവില്ലെ ലൈനിലെ ഓരോ അഞ്ച് യാത്രക്കാരിൽ നാലുപേരും ഇപ്പോൾ സ്‌നാപ്പർ വഴിയാണ് പണം നൽകുന്നത്. മാത്രമല്ല സർവ്വേയിലും യാത്രക്കാർക്ക് ക്യാഷ്‌ലെസ് പെയ്‌മെന്റുകളാണ് താത്പര്യപ്പെടുന്നവരാണെന്നും കണ്ടെത്തി.ട്രെയിനുകളിലും ബസുകളിലും ഒരേ സംവിധാനം ഉപയോഗിക്കുന്നത് വഴി എല്ലാ പ്രദേശങ്ങളിലും പൊതുഗതാഗതത്തിനായി ഒരൊറ്റ ടിക്കറ്റിങ് സൊല്യൂഷൻ അവതരിപ്പിക്കാൻ ലക്ഷ്യമിടുന്ന ഭാവി ദേശീയ ടിക്കറ്റിങ് സൊല്യൂഷനിലേക്ക് മെറ്റ്ലിങ്കിന് സുഗമമായ മാറ്റം സാധ്യമാക്കുമെന്നും അധികൃതർ പറയുന്നു.

ഈ സംവിധാനം കൊണ്ുവരുന്നതിനായി എല്ലാ സ്റ്റേഷനുകളിലും സ്നാപ്പർ വാലിഡേറ്ററുകൾ സ്ഥാപിക്കേണ്ടതുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP