Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഖത്തറിൽ വിദേശികൾക്കും സന്ദർശകർക്കും ഹെൽത്ത് ഇൻഷൂറൻസ് നിർബന്ധം; രാജ്യത്ത് ഇൻഷൂറൻസ് നിയമം പാസ്സാക്കി; ആറ് മാസത്തിനുള്ളിൽ എല്ലാവരും ഉറപ്പാക്കാൻ നിർദ്ദേശം

ഖത്തറിൽ വിദേശികൾക്കും സന്ദർശകർക്കും ഹെൽത്ത് ഇൻഷൂറൻസ് നിർബന്ധം; രാജ്യത്ത് ഇൻഷൂറൻസ് നിയമം പാസ്സാക്കി; ആറ് മാസത്തിനുള്ളിൽ എല്ലാവരും ഉറപ്പാക്കാൻ നിർദ്ദേശം

സ്വന്തം ലേഖകൻ

ത്തറിൽ നിർബന്ധിത ആരോഗ്യഇൻഷൂറൻസ് നിയമം അമീർ ശൈഖ് തമീം ബിൻ ഹമദ് അൽത്താനി പാസ്സാക്കി. ഗസറ്റിൽ വിജ്ഞാപനം വന്ന് ആറ് മാസത്തിന് ശേഷം നിയമം നടപ്പിൽ വരും. ഈ കാലാവധിക്കുള്ളിൽ രാജ്യത്തെ മുഴുവൻ വിദേശികളും സന്ദർശകരും ഹെൽത്ത് ഇൻഷൂറൻസ് ഉറപ്പാക്കണമെന്നാണ് നിർദ്ദേശം.

ഖത്തര് ആരോഗ്യമന്ത്രാലയത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഇൻഷൂറൻസ് കമ്പനികളിൽ നിന്നാണ് ഇൻഷൂറൻസ് എടുക്കേണ്ടത്. കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ മന്ത്രാലയം പുറത്തുവിടം. മുഴുവൻ തൊഴിലാളികൾക്കും ഇൻഷൂറൻസ് ഉറപ്പാക്കേണ്ട ബാധ്യത തൊഴിലുടമയ്ക്കായിരിക്കും.. സ്വകാര്യമേഖലയുടെ കൂടി പങ്കാളിത്തത്തിലൂടെ മുഴുവൻ താമസക്കാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP