Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഖത്തറിലെ കോർണിഷിന്റെ വശങ്ങളിലെ റോഡ് വെള്ളിയാഴ്ച അടയ്ക്കും; കോർണിഷ് വഴിയുള്ള യാത്രയ്ക്ക് വെള്ളിയാഴ്ച മുതൽ മെട്രോ, കർവ സേവനങ്ങൾ ഉപയോഗിക്കാം

ഖത്തറിലെ കോർണിഷിന്റെ വശങ്ങളിലെ റോഡ് വെള്ളിയാഴ്ച അടയ്ക്കും; കോർണിഷ് വഴിയുള്ള യാത്രയ്ക്ക് വെള്ളിയാഴ്ച മുതൽ മെട്രോ, കർവ സേവനങ്ങൾ ഉപയോഗിക്കാം

സ്വന്തം ലേഖകൻ

ദോഹ : വെള്ളിയാഴ്ച പുലർച്ചെ 12.00 മുതൽ ചൊവ്വാഴ്ച രാവിലെ 5.00 വരെ കോർണിഷിന്റെ ഇരുവശങ്ങളിലേക്കുമുള്ള റോഡുകൾ അടയ്ക്കും. കോർണിഷ് സ്ട്രീറ്റ് വികസന പദ്ധതിയുടെ ഭാഗമായുള്ള നിർമ്മാണ ജോലികൾ പൂർത്തിയാക്കാനാണിത്.

പ്രധാന റോഡായ കോർണിഷ് അടയ്ക്കുന്നതിനാൽ ഇതര ഗതാഗത സൗകര്യങ്ങളും റൂട്ടുകളും അധികൃതർ ഉറപ്പാക്കിയിട്ടുണ്ട്. അൽ ബിദ പാർക്ക്, അൽ ദിവാൻ സ്ട്രീറ്റ്, അൽ റുമൈലിയ, ഗ്രാൻഡ് ഹമദ് സ്ട്രീറ്റ് എന്നിവിടങ്ങളെയും ഗതാഗത നിയന്ത്രണം ബാധിക്കും.

കോർണിഷ് വഴിയുള്ള യാത്രയ്ക്ക് വെള്ളിയാഴ്ച മുതൽ ചൊവ്വാഴ്ച രാവിലെ വരെ ദോഹ മെട്രോ, കർവ സേവനങ്ങൾ ഉപയോഗിക്കാമെന്ന് പൊതുമരാമത്ത് അഥോറിറ്റി (അഷ്ഗാൽ) വ്യക്തമാക്കി. അടച്ചിട്ട പാതകളിലൂടെ കാൽനടയാത്ര അനുവദിക്കും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP