Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊതുഗതാഗതത്തിലും കഫേകളിലും റസ്റ്റോറന്റുകളിലും അടുത്താഴ്‌ച്ച മുതൽ പ്രവേശനം ഹെൽത്ത് പാസിലൂടെ; ഫ്രാൻസിൽ പ്രതിഷേധത്തിനിടയിലും 9 മുതൽ കൂടുതൽ മേഖലകളിൽ പ്രവേശനം ഹെൽത്ത് പാസിലൂടെ

പൊതുഗതാഗതത്തിലും കഫേകളിലും റസ്റ്റോറന്റുകളിലും അടുത്താഴ്‌ച്ച മുതൽ പ്രവേശനം ഹെൽത്ത് പാസിലൂടെ; ഫ്രാൻസിൽ പ്രതിഷേധത്തിനിടയിലും 9 മുതൽ കൂടുതൽ മേഖലകളിൽ പ്രവേശനം ഹെൽത്ത് പാസിലൂടെ

സ്വന്തം ലേഖകൻ

ഫ്രാൻസിൽ നിരവധി പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാൻ കോവിഡ് ഹെൽത്ത് പാസ് നിർബന്ധമാക്കിയതിനെ തുടർന്ന് ആയിരകണക്കിന് ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.പാരിസിലും മറ്റ് ഫ്രഞ്ച് നഗരങ്ങളിലുമാണ് ജനങ്ങൾ പ്രതിഷേധവുമായി എത്തിയത്. എന്നാൽ പ്രതിഷേധത്തിനിടയിലും കൂടുതൽ മേഖലകളിലേക്കുള്ള പ്രവേശനം ഹെൽത്ത് പാസിലൂടെ മാറ്റാനൊരുങ്ങുകയാണ് സർക്കാർ,

ഓഗസ്റ്റ് 9 മുതൽ ദീർഘദൂര ഗതാഗതം, റെസ്റ്റോറന്റുകൾ, കഫേകൾ എന്നിവയുൾപ്പെടെ-ഫ്രാൻസിന്റെ പ്രശസ്തമായ ഔട്ട്‌ഡോർ ടെറസുകളിൽ പോലും ഹെൽത്ത് പാസ് ഇല്ലാതെ പ്രവേശിക്കാനാവില്ല. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചു എന്ന് സാക്ഷ്യപ്പെടുത്തുന്ന ഹെൽത്ത് പാസോ കൈവശം ഇല്ലാത്തവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഫ്രാൻസ് നേരത്തെ അറിയിച്ചിരുന്നു.

രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി ഇത്തരക്കാർക്ക് പിഴ ചുമത്തുമെന്ന് സർക്കാർ അറിയിച്ചു.സെപ്റ്റംബർ 15ന് മുൻപ് വാക്‌സിൻ സ്വീകരിക്കാത്ത ആരോഗ്യപ്രവർത്തകർക്കെതിരെയും നടപടിയുണ്ടാകുമെന്ന ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചിട്ടുണ്ട്.

ഫ്രാൻസിൽ കോവിഡ് നാലാം തരംഗം ആരംഭിച്ചതിനെ തുടർന്നാണ് പുതിയ മാനദണ്ഡം സർക്കാർ പുറത്തിറക്കിയത്.മേളകൾ, ട്രേഡ് ഷോകൾ, കോൺഫറൻസുകൾ,കെയർ ഹോമുകളും റിട്ടയർമെന്റ് ഹോമുകളുംദീർഘദൂര ഗതാഗതം,വിമാനങ്ങൾ, ഇന്റർസിറ്റി ട്രെയിനുകൾ, ടിജിവി, ഒറ്റരാത്രി ട്രെയിനുകൾ, ദീർഘദൂര ബസുകൾ,മെഡിക്കൽ സ്ഥാപനങ്ങൾ (എമർജൻസി റൂമുകൾ ഒഴികെ)ഹോട്ടലുകൾ, അവധിക്കാല റിസോർട്ടുകൾ,ലോഡ്ജുകൾ, അതിഥി മുറികൾ എന്നിവയിലെല്ലാം പ്രവേശനം ഹെൽത്ത് പാസ് ഉപയോഗിച്ചായിരിക്കും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP