Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീണ്ടും പണിമുടക്ക് പ്രഖ്യാപിച്ച് നഴ്‌സുമാർ; ജില്ലാ ആരോഗ്യ ബോർഡുകളുടെ ഏറ്റവും പുതിയ ശമ്പള ഓഫർ നിരസിച്ചതോടെ ഈ 19 ന് വീണ്ടും പണിമുടക്കും

വീണ്ടും പണിമുടക്ക് പ്രഖ്യാപിച്ച് നഴ്‌സുമാർ; ജില്ലാ ആരോഗ്യ ബോർഡുകളുടെ ഏറ്റവും പുതിയ ശമ്പള ഓഫർ നിരസിച്ചതോടെ ഈ 19 ന് വീണ്ടും പണിമുടക്കും

സ്വന്തം ലേഖകൻ

ജില്ലാ ആരോഗ്യ ബോർഡുകളുടെ ഏറ്റവും പുതിയ ശമ്പള ഓഫർ നിരസിച്ചതോടെ ഈ 19 ന് വീണ്ടും പണിമുടക്കുമെന്ന് നഴ്‌സുമാർ അറിയിച്ചു. 19 ന് നടക്കുന്ന രാജ്യവ്യാപകമായ പണിമുടക്ക് രാവിലെ 11 മുതൽ രാത്രി 7 വരെ നീണ്ട് നില്ക്കും. MIQ യിലും അതിർത്തിയിലും ജോലി ചെയ്യുന്നവരെ സമരത്തിൽ നിന്ന് ഒഴിവാക്കും. ജീവൻ സംരക്ഷിക്കാനുള്ള സേവനങ്ങളും നൽകും.

സുരക്ഷിതമായ ജീവനക്കാരെ ഉറപ്പാക്കാൻ ഏറ്റവും പുതിയ കരാർ പര്യാപ്തമല്ലെന്ന് നഴ്‌സുമാരുടെ യൂണിയൻ പറയുന്നു. അതുകൊണ്ട്ാണ് വീണ്ടും പണിമുടക്കുമായി രംഗത്തിറങ്ങാൻ യൂണിയൻ തീരുമാനിച്ചത്. പണിമുടക്കിൽ 30,000 നഴ്‌സുമാർ ഉൾ െപ്പടും. സമരം അവസാനിപ്പിക്കാൻ ആരോഗ്യ സെക്രട്ടറി യൂണിയനോട് അഭ്യർത്ഥിച്ചു.

കഴിഞ്ഞ മാസം, നഴ്‌സസ് ഓർഗനൈസേഷൻ യൂണിയൻ സർക്കാരിന്റെ ശമ്പള വാഗ്ദാനം പരിഗണിക്കാൻ സമ്മതിച്ചെങ്കിലും കഴിഞ്ഞ വ്യാഴാഴ്ച അവസാനിച്ച ബാലറ്റിൽ അത് നിരസിക്കപ്പെടുകയായിരുന്നു. ഇതോടെ അംഗങ്ങൾക്ക് ഭേദഗതി ചെയ്ത ഓഫർ പരിഗണിക്കാനും സമരത്തിന് വോട്ട് ചെയ്യാനും തീരുമാനിക്കുകയായിരുന്നു. സ്വീകാര്യമായ ഒരു കരാർ ലഭിച്ചില്ലെങ്കിൽ ഓഗസ്റ്റ് 19 നും സെപ്റ്റംബർ 9-10 നും ആസൂത്രണം ചെയ്ത പണിമുടക്ക് തുടരുമെന്നാണ്യൂണിയനുകൾ അറിയിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP