Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് ബാധിച്ച് നാല് മാസമായി ചികിത്സയിലായിരുന്ന മലയാളി മരിച്ചു; ഖത്തറിൽ മരിച്ചത് കെഎംസിസി പ്രവർത്തകൻ കൂടിയായ കണ്ണൂർ സ്വദേശി

കോവിഡ് ബാധിച്ച്  നാല് മാസമായി ചികിത്സയിലായിരുന്ന മലയാളി മരിച്ചു; ഖത്തറിൽ മരിച്ചത് കെഎംസിസി പ്രവർത്തകൻ കൂടിയായ കണ്ണൂർ സ്വദേശി

സ്വന്തം ലേഖകൻ

ദോഹ: കോവിഡ് ബാധിച്ച് നാല് മാസമായി ചികിത്സയിലായിരുന്ന മലയാളി മരിച്ചു. ദീർഘകാലമായി ഖത്തറിൽ പ്രവാസിയായ അസീസ് മൂരിയാട് ആണ് മരിച്ചത്. ഖത്തർ പെട്രോളിയം മുൻ ജീവനക്കാരനും കെ.എം.സി.സി കൂത്തുപറമ്പ് മണ്ഡലം (ഉംസയീദ് ഏരിയ) കമ്മിറ്റി അംഗവുമായിരുന്നു.

കോവിഡ് ബാധിതനായി കഴിഞ്ഞ നാലു മാസമായി ഹമദ് ഹോസ്പിറ്റലിൽ ചികിത്സയിൽ തുടരവെ വ്യാഴാഴ്ചയായിരുന്നു അന്ത്യം. ഷാഹിദയാണ് ഭാര്യ. ഷാഹിൽ അബ്ദുൽ അസീസ്, ഷഹാന അബ്ദുൽ അസീസ്, ഷാഹിൻ അബ്ദുൽ അസീസ് എന്നിവർ മക്കളാണ്. എല്ലാവരും ദോഹയിലുണ്ട്. കെ.എം.സി.സി മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിൽ അബു ഹമൂർ ഖബർസ്ഥാനിൽ ഖബറടക്കി. ',

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP