Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോവിഡ് ബാധിച്ച് മരിച്ച ഗാർഹിക ജോലിക്കാരുടെ ആശ്രിതർക്ക് സഹായധനം പ്രഖ്യാപിച്ച ഇന്ത്യൻ അംബാസിഡർ; ഒരു ലക്ഷം രൂപ വീതം ലഭിക്കുക 120 ദീനാറിൽ കുറവ് ശമ്പളമുള്ളവർക്ക്

കോവിഡ് ബാധിച്ച് മരിച്ച ഗാർഹിക ജോലിക്കാരുടെ ആശ്രിതർക്ക് സഹായധനം പ്രഖ്യാപിച്ച ഇന്ത്യൻ അംബാസിഡർ; ഒരു ലക്ഷം രൂപ വീതം ലഭിക്കുക 120 ദീനാറിൽ കുറവ് ശമ്പളമുള്ളവർക്ക്

സ്വന്തം ലേഖകൻ

കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ച ഇന്ത്യൻ ഗാർഹിക ജോലിക്കാരുടെ ആശ്രിതർക്ക് ഒരു ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ച് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ്. 120 ദീനാറിൽ കുറവ് ശമ്പളമുള്ളവർക്കാണ് ഇന്ത്യൻ കമ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ്പുമായി സഹകരിച്ച് സഹായധനം ലഭ്യമാക്കുക. ബുധനാഴ്ച വൈകീട്ട് നടന്ന എംബസി ഓപൺ ഹൗസിലാണ് അംബാസഡർ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ജനപ്രിയ ഇടപെടലുകളുമായി മുന്നോട്ടുപോകുന്ന കുവൈത്തിലെ ഇന്ത്യൻ എംബസിക്കും മലയാളി അംബാസഡർ സിബി ജോർജിനും അഭിമാനിക്കാവുന്ന നേട്ടമാണ് ഐസി എഎസ് ജിയുടെ സമാശ്വാസ പദ്ധതി. കുവൈത്തിലെ ലോക്ഡൗൺ കാലത്തു ഇന്ത്യൻ പ്രവാസി സമൂഹത്തെ സഹായിക്കുന്നതിനായി എംബസ്സിയുടെ മേൽനോട്ടത്തിൽ രൂപീകൃതമായ സന്നദ്ധ സംഘമാണ് ഇന്ത്യൻ കമ്മ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ്പ് വ്യക്തികളുടെയും വ്യവസായികളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാണ് ഗ്രൂപ്പിന്റെ പ്രവർത്തനം. കർഫ്യൂ കാലത്ത് ഭക്ഷ്യ കിറ്റ് വിതരണം ഉൾപ്പെടെ പ്രശംസനീയമായ നിരവധി ഇടപെടലുകൾ ഐസിഎസ് ജി നടത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP