Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജ്യത്തെ രോഗവ്യാപന നിരക്ക് ഉയർന്ന രീതിയിൽ തുടരുന്നു;ജർമനിയിൽ കോവിഡ് വാക്‌സിനെടുക്കാത്തവർക്ക് നിയന്ത്രണങ്ങൾ തുടരുമെന്ന് മുന്നറിയിപ്പുമായി അധികൃതർ

രാജ്യത്തെ രോഗവ്യാപന നിരക്ക് ഉയർന്ന രീതിയിൽ തുടരുന്നു;ജർമനിയിൽ കോവിഡ് വാക്‌സിനെടുക്കാത്തവർക്ക് നിയന്ത്രണങ്ങൾ തുടരുമെന്ന് മുന്നറിയിപ്പുമായി അധികൃതർ

സ്വന്തം ലേഖകൻ

ർമ്മനിയിൽ അണുബാധ നിരക്ക് ഉയർന്ന തോതിൽ തുടരുകയാണെങ്കിൽ പ്രതിരോധ കുത്തിവയ്പ് എടുക്കുന്ന ആളുകൾക്ക് മാത്രമേ റെസ്റ്റോറന്റുകളിലോ സിനിമാശാലകളിലോ സ്റ്റേഡിയങ്ങളിലോ പ്രവേശിക്കാൻ അനുമതി നല്്കുകയൊള്ളൂവെന്ന് ജർമൻ ഹെഡ് ഓഫ് ചാൻസലറി ഹെൽജ് ബ്രൗൺ മുന്നറിയിപ്പ് നൽകുന്നു.

അതായത് കോവിഡ് വാക്‌സിനെടുക്കാത്തവർക്ക് നിയന്ത്രണങ്ങൾ തുടരുമെന്ന മുന്നറിയിപ്പാണ് ചാൻസലർ അംഗല മെർക്കലിന്റെ ചീഫ് ഓഫ് സ്‌ററാഫ് ഹെൽഗെ ബ്രൗൺ നല്കിയിരിക്കുന്നത്. കോവിഡ് വ്യാപനം തടയുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ ഘട്ടംഘട്ടമായി നൽകുന്ന ഇളവുകൾ വാക്‌സിനെടുത്തവർക്ക് മാത്രമായി പരിമിതപ്പെടുത്താൻ പോകുന്നു എന്ന സൂചനയാണ് ബ്രൗൺ നൽകുന്നത്.

പലയിടങ്ങളിലും വൈറസ് വ്യാപനത്തിന്റെ നാലാം തരംഗം തുടങ്ങിക്കഴിഞ്ഞു. ഇത് നിസ്സാരമായി കാണാൻ കഴിയില്ലെന്നും ഇതുവരെ വാക്‌സിനെടുക്കാത്തവർ എത്രയും വേഗം വാക്‌സിൻ ഡോസുകൾ സ്വീകരിക്കണമെന്നും അദ്ദേഹം അറിയിച്ചു.

എന്നാൽ വാക്‌സിനെ അനുകൂലിച്ചും എതിർത്തും നിരവധി വാദങ്ങൾ ഉയരുന്നുണ്ട്്. അതേസമയം, വാക്‌സിൻ നിർബന്ധിതമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന സൂചനയാണ് ഭരണകക്ഷിയുടെ ചാൻസലർ സ്ഥാനാർത്ഥി ആർമിൻ ലാഷെ ആവർത്തിച്ചു പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP