Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്‌പെയിനിൽ പേരന്റൽ ലീവ് വീണ്ടും ഉയർത്തുന്ന കാര്യം പരിഗണനയിൽ; നിലവിലെ 16 ആഴ്‌ച്ചയിൽ നിന്നും 24 ആക്കി ഉയർത്താൻ നിർദ്ദേശം

സ്‌പെയിനിൽ പേരന്റൽ ലീവ് വീണ്ടും ഉയർത്തുന്ന കാര്യം പരിഗണനയിൽ; നിലവിലെ 16 ആഴ്‌ച്ചയിൽ നിന്നും 24 ആക്കി ഉയർത്താൻ നിർദ്ദേശം

സ്വന്തം ലേഖകൻ

രാജ്യത്തെ ദമ്പതികൾക്ക് കുഞ്ഞുങ്ങൾ ഉണ്ടാകുമ്പോൾ ലഭിക്കുന്ന പേരന്റൽ ലീവ് വർദ്ധിപ്പിക്കാൻ നിർദ്ദേശം. നിലവിലെ 16 ആഴ്ചയിൽ നിന്ന് 24 ആഴ്ചയായി അവധി ദിനങ്ങൾ വർദ്ധിപ്പിക്കാൻ സ്പെയിനിന്റെ സോഷ്യൽ റൈറ്റ്‌സ് മന്ത്രിയാണ് നിർദ്ദേശിച്ചത്. ഇപ്പോൾ ലഭിക്കുന്ന നാല് മാസത്തെ ലീവ് അച്ചനും അമ്മയ്ക്കും ആറ് മാസമായി നല്കാൻ ആണ് നിർ്‌ദ്ദേശിച്ചിരിക്കുന്നത്.

കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും പേരന്റൽ ലീവ് നീട്ടുന്ന കാര്യവും സർക്കാർ തലത്തിൽ ചർച്ചയ്ക്ക് കൊണ്ടുവരുമെന്നും ഇതിന് വേണ്ടി നിലകൊള്ളുമെന്നും മന്ത്രി അറിയിച്ചു. പല അമ്മമാർക്കും നാലുമാസം പ്രായമുള്ള കുഞ്ഞുങ്ങളെ മറ്റ് ആളുകളെ ഏല്പിച്ച ശേഷം അവരുടെ ജോലിയിലേക്ക് തിരികെ പോകുന്നത് ബുദ്ധിമുട്ടാണെന്നും ഇദ്ദേഹം പറയുന്നു.

2021 ജനുവരിയിൽ ആണ് സ്‌പെയിൻ പിതാക്കന്മാർക്കുള്ള അവധി 16 ആഴ്ചയായി ഉയർത്തിയത്. രക്ഷാകർതൃ അവധിയുടെ കാര്യത്തിൽ രാജ്യം വളരെയധികം മുന്നോട്ട് പോയിട്ടുണ്ട്, കാരണം 2006 ൽ അച്ഛന്മാർക്ക് അവരുടെ നവജാതശിശുക്കളോടൊത്ത് കഴിയാൻ രണ്ട് ദിവസത്തെ അവധി മാത്രമേ നൽകിയിരുന്നത്.

സാമ്പത്തിക കാരണങ്ങളാൽ'' അല്ലെങ്കിൽ ''അവർക്ക് അനുയോജ്യമായ വീടോ സുസ്ഥിരമായ ജോലിയോ ഇല്ലാത്തതിനാൽ'' കുട്ടികളില്ലാത്ത ദമ്പതികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗമായി മാതാപിതാക്കൾക്ക് കുട്ടികളുടെ ആനുകൂല്യങ്ങൾ ഉയർത്താനും മന്ത്രി ശ്രമിക്കുന്നുണ്ട്.2020 ൽ മൊത്തം 22,182 കുഞ്ഞുങ്ങൾ ആണ് സ്‌പെയിനിൽ ജനിച്ചത്. ഏറ്റവും പുതിയ ഫെർട്ടിലിറ്റി സൂചിക കാണിക്കുന്നത് രാജ്യത്ത് ഒരു സ്ത്രീക്ക് ശരാശരി കുട്ടികളുടെ എണ്ണം 1.18 മാത്രമാണെന്നാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP