Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിദേശ അദ്ധ്യാപകർക്ക് ന്യൂസിലന്റിൽ അവസരം; 300 ഓളം അദ്ധ്യാപകർക്ക് അതിർത്തി തടസ്സം ഒഴിവാക്കി രാജ്യത്തേക്ക് എത്തിക്കാൻ സർക്കാർ

വിദേശ അദ്ധ്യാപകർക്ക് ന്യൂസിലന്റിൽ അവസരം; 300 ഓളം അദ്ധ്യാപകർക്ക് അതിർത്തി തടസ്സം ഒഴിവാക്കി രാജ്യത്തേക്ക് എത്തിക്കാൻ സർക്കാർ

സ്വന്തം ലേഖകൻ

300 വിദേശ യോഗ്യതയുള്ള അദ്ധ്യാപകരെ ന്യൂസിലൻഡിലേക്ക് കൊണ്ട് വരാൻ സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്.ചില സ്ഥലങ്ങളിൽ അദ്ധ്യാപകരെ കണ്ടെത്താൻ പാടുപെടുന്ന സ്‌കൂളുകൾക്കും വിദ്യാഭ്യാസ സേവനങ്ങൾക്ക് പരിഹാരം കണ്ടെത്താനും ആണ് പുതിയ തീരുമാനം എന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. 2022 ഓടെ നിയമനം നടത്താനാണ് തീരുമാനം.

ആവശ്യമുള്ള സ്‌കൂളുകൾക്ക് മുൻഗണന നല്കി ആരോഗ്യ മന്ത്രാലയം ഈ മേഖലയുമായി സഹകരിച്ച് സെപ്റ്റംബർ മുതൽ അദ്ധ്യാപകർക്കായി അപേക്ഷ ക്ഷണിക്കും.ഇതിനകം ന്യൂസിലാന്റിൽ ജോലി ചെയ്തിരുന്ന, എന്നാൽ രാജ്യം വിട്ട് അതിർത്തി അടച്ചതിനാൽ ജോലിയിലേക്ക് മടങ്ങാൻ കഴിയാത്ത അദ്ധ്യാപകർക്കും പരിഗണന നല്കുമെന്ന് അറിയിച്ചിട്ടുണ്ട്.

മാത്രമല്ല ഇതിനകം ന്യൂസിലാന്റിലുള്ള അദ്ധ്യാപകർക്ക് അവരുടെ പങ്കാളികളെയും ആശ്രിതരായ കുട്ടികളെയും കൊണ്ടുവരാൻ കഴിയുമെന്നും അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP