Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നാളെ മുതൽ ബഹ്‌റൈനിൽ കോവിഡ് ഇളവുകൾക്ക് പുതിയ ക്രമീകരണങ്ങൾ; ടെസ്റ്റ് പോസിറ്റിവിറ്റിയുടെ അടിസ്ഥാനത്തിൽ ഇളവുകൾ ലഭ്യമാകും

നാളെ മുതൽ ബഹ്‌റൈനിൽ കോവിഡ് ഇളവുകൾക്ക് പുതിയ ക്രമീകരണങ്ങൾ;  ടെസ്റ്റ് പോസിറ്റിവിറ്റിയുടെ അടിസ്ഥാനത്തിൽ ഇളവുകൾ ലഭ്യമാകും

സ്വന്തം ലേഖകൻ

നാളെ മുതൽ ബഹ്‌റൈനിൽക്ക് പുതിയ ക്രമീകരണങ്ങൾ നടപ്പിലാക്കും. ടെസ്റ്റ് പോസിറ്റിവിറ്റിയുടെ അടിസ്ഥാനത്തിൽ ഗ്രീൻ, യെല്ലോ, ഓറഞ്ച്, റെഡ് എന്നിങ്ങിനെ നാലു വിഭാഗങ്ങളിലായി തിരിച്ചുള്ള സിഗ്‌നൽ സംവിധാനം അനുസരിച്ചായിരിക്കും പുതിയ നിയന്ത്രണങ്ങളും ഇളവുകളും ഇനി മുതൽ നടപ്പിൽ വരുകയെന്ന് അധിക്യതർ അറിയിച്ചു. ഇതനുസരിച്ച് ജൂലൈ 2 വെള്ളിയാഴ്ച മുതൽ യെല്ലോ വിഭാഗത്തിലാണ് രാജ്യം ഉണ്ടാവുക.

ഈ കാറ്റഗറിയിൽ ലഭിക്കുന്ന ഇളവുകൾ പ്രകാരം വെള്ളിയാഴ്ച മുതൽ വിവിധ മേഖലകൾ ഭാഗികമായി തുറക്കും. 'യെല്ലോ' ലെവലിലെ ഇളവുകൾ പ്രകരം കോവിഡ് വാക്സിൻ രണ്ട് ഡോസുകൾ സ്വീകരിച്ച ശേഷം 14 ദിവസം പൂർത്തിയായവർക്കും രോഗമുക്തി നേടിയവർക്കും ഈ രണ്ടു വിഭാഗത്തിൽപ്പെട്ടവരുടെ കൂടെ 12 വയസിൽ താഴെയുള്ളവർക്കും താഴെ പറയുന്ന സ്ഥലങ്ങളിൽ പ്രവേശനമുണ്ടായിരിക്കും

1. മാളുകൾ 2.റസ്റ്റോറന്റുകൾ, കഫേകൾ (ഇൻഡോർ, ഔട്‌ഡോർ സേവനങ്ങൾ) 3. സ്പോർട്സ് സെന്ററുകൾ, ജിംനേഷ്യം 4. നീന്തൽ കുളങ്ങൾ 5. അമ്യൂസ്‌മെന്റ് പാർക്ക് 6. ഇവന്റുകൾ, കോൺഫറൻസുകൾ 7. കായിക മത്സരങ്ങളിലെ പൊതുപങ്കാളിത്തം 8. സ്പാകൾ ,ബാർബർ ഷോപ്പുകൾ, സലൂണുകൾ, 9. സിനിമ (50 ശതമാനം മാത്രം പ്രവേശനം) യെല്ലോ ലെവലിൽ ഇത് കൂടാതെ ഇതിനു പുറമേ, വാക്സിൻ എടുത്തവർക്കും അല്ലാത്തവർക്കും ചില മേഖലകളിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. സ്‌കൂളുകളിലും 30 പേരിൽ കൂടാത്ത പരിപാടികൾ വീടുകളിൽ നടത്താൻ അനുമതിയുണ്ട്.

ട്രെയിനിങ് സെന്ററുകളിലും സ്‌കൂളുകളിലുമുള്ള പ്രവേശനം, മാളുകൾക്ക് പുറത്തുള്ള സർക്കാർ ഓഫിസുകളിലും ഷോപ്പുകളിലും പ്രവേശനം എന്നിവയാണ് ഇവ. സർക്കാർ സ്ഥാപനങ്ങളിൽ 50 ശതമാനം ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ കഴിയുന്ന രീതിയിൽ വർക്ക് അറ്റ് ഹോം സംവിധാനം ക്രമീകരിക്കാം.

രാജ്യത്ത് നിലവിൽ തുറന്ന് പ്രവർത്തിക്കാൻ അനുമതിയുള്ള സ്ഥാപനങ്ങൾക്ക് എല്ലാ ലെവലിലും തുറന്നു പ്രവർത്തിക്കാനുള്ള അനുവാദമുണ്ട്. ലെവലുകൾ ക്രമീകരിച്ചിരിക്കുന്നത് ഇങ്ങിനെ:

1. ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് തുടർച്ചയായി 14 ദിവസം രണ്ട് ശതമാനത്തിൽ താഴെയാണെങ്കിൽ ഗ്രീൻ

ലെവൽ 2. ഏഴ് ദിവസത്തെ ശരാശരി ടി.പി.ആർ രണ്ടിനും അഞ്ചിനും ഇടയിലാണെങ്കിൽ യെല്ലോ

ലെവൽ: 3. നാല് ദിവസത്തെ ശരാശരി ടി.പി.ആർ അഞ്ചിനും എട്ടിനും ഇടയിലാണെങ്കിൽ ഓറഞ്ച്

ലെവൽ: 4 മൂന്ന് ദിവസത്തെ ശരാശരി ടി.പി.ആർ എട്ടിന് മുകളിലാണെങ്കിൽ  റെഡ് ലെവൽ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP