Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വെല്ലിങ്ടണിലെ പാർക്കിങ് സമയപരിധി നാല് മണിക്കൂറായി നീട്ടി; വെള്ളി ശനി ദിവസങ്ങളിലെ പാർക്കിങ് സമയം വർദ്ധിപ്പിച്ചത് പരാതികളെ തുടർന്ന്

വെല്ലിങ്ടണിലെ പാർക്കിങ് സമയപരിധി നാല് മണിക്കൂറായി നീട്ടി; വെള്ളി ശനി ദിവസങ്ങളിലെ പാർക്കിങ് സമയം വർദ്ധിപ്പിച്ചത് പരാതികളെ തുടർന്ന്

സ്വന്തം ലേഖകൻ

വെല്ലിങ്ടണിലെ പാർക്കിങ് സമയ പരിധി വെള്ളി, ശനി ദിവസങ്ങളിൽ നാല് മണിക്കൂറായി വർദ്ധിപ്പിക്കാൻ തീരുമാനം.. കലാ മേഖലയിലുള്ളവരുടെ പരാതികളെ തുടർന്ന് ആണ് പാർക്കിങ് സമയം വർദ്ധിപ്പിച്ചത്.ഈ ആഴ്ച ആദ്യം സിറ്റി കൗൺസിലിന് ന്യൂസിലാന്റ് ഓപ്പറ, ന്യൂസിലാന്റ് സിംഫണി ഓർക്കസ്ട്ര, സിർക്ക തിയേറ്റർ, റോയൽ ന്യൂസിലാൻഡ് ബാലെ എന്നിവയുൾപ്പെട്ട 16 ഹോസ്പിറ്റാലിറ്റി, ആർട്‌സ് സ്റ്റേക്ക്ഹോൾഡർമാർ ചേർന്ന് ഒപ്പിട്ട പരാതി സമർപ്പിച്ചിരുന്നു.

നിലവിലെ പെയ്ഡ് പാർക്കിങ് രണ്ട് മണിക്കൂർ സമയ പരിധി 10 വരെ നീട്ടുന്നതിനെതിരെ യായിരുന്നു കത്ത്.പലർക്കും പരിപാടികളിൽ പങ്കെടുക്കാൻ എത്തുമ്പോൾ പാർക്കിങ് സമയം തികയാത്തത് മൂലം പരിപാടികൾ മുഴുവൻ കഴിയാതെ മടങ്ങേണ്ടിവരുന്നതായും പരാതി ഉയർന്നിരുന്നു. തുടർന്നാണ്കൗൺസിലർമാർ വെള്ളിയാഴ്ചയും ശനിയാഴ്ചയും വൈകുന്നേരം 6 മുതൽ രാത്രി 10 വരെ സമയപരിധി നാല് മണിക്കൂർ വരെ നീട്ടാൻ സമ്മതിച്ചു.
മൂന്ന് മാസത്തിനുള്ളിൽ ഇത് പ്രാബല്യത്തിൽ വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP