Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഞായറാഴ്‌ച്ച മുതൽ രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ ഇളവുകൾ ലഭിക്കുമൊയെന്ന് കാത്ത് ജനങ്ങൾ; കോവിഡ് കേസുകൾ കുറഞ്ഞതോടെ ഒരു മാസമായി നില്ക്കുന്ന കർശന നിയന്ത്രണങ്ങൾ നീക്കാൻ സാധ്യത

ഞായറാഴ്‌ച്ച മുതൽ രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ ഇളവുകൾ ലഭിക്കുമൊയെന്ന് കാത്ത് ജനങ്ങൾ; കോവിഡ് കേസുകൾ കുറഞ്ഞതോടെ ഒരു മാസമായി നില്ക്കുന്ന കർശന നിയന്ത്രണങ്ങൾ നീക്കാൻ സാധ്യത

സ്വന്തം ലേഖകൻ

ർശനമായ സാമൂഹിക അകലം പാലിക്കൽ അടക്കമുള്ള നടപടികളുമായി കഴിഞ്ഞ ഒരു മാസമായി കഴിയുന്ന സിംഗപ്പൂർ ജനത വരുന്ന ഞായാറാഴ്‌ച്ച മുതൽ ഇളവുകൾ നേടാനാകുമെന്ന പ്രതീക്ഷയിലാണ്. കോവിഡ് കേസുകൾ ക്രമാതീതമായി കുറഞ്ഞതോടെ ഹോങ്കോങ്ങുമായി ദീർഘകാലമായി കാത്തിരുന്ന യാത്രാ തടസ്സം അടക്കം നീക്കം ചെയ്യുമോയെന്ന ആശങ്കയിലാണ് നിരവധി ആളുകൾ.

കേസുകളുടെ എണ്ണത്തിൽ കുറവ് വരുന്നത് ഇളവുകൾ ക്രമാതീതമായി നല്കുമെന്ന പ്രതീക്ഷയാണ് ആരോഗ്യ വിദഗ്ദ്ധരും നല്കുന്നത്. കഴിഞ്ഞ മെയ് 14നാണ് ആരോഗ്യ മന്ത്രാലയം സാമൂഹ്യ സമ്മേളനങ്ങൾ അടക്കം ഉള്ള കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. പ്രാദേശികമായി പടരുന്ന കേസുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതിനെത്തുടർന്ന് കർശനമായ നടപടികൾ സ്വീകരിച്ചത്.

ഇപ്പോൾ കേസുകൾ വളരെയധികം കുറവാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം രാജ്യത്ത് രണ്ട് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നും പ്രതീക്ഷ നല്കുന്നു. അതുകൊണ്ട് തന്നെ ഒരു പരിധിവരെ ലുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കാൻ അനുവദിക്കുകയും തൊഴിലാളികളിൽ ഒരു ഭാഗം ഓഫീസിലേക്ക് മടങ്ങാൻ അനുവദിക്കുകയും ചെയ്യാൻ സാധ്യത ഉണ്ട്. മാത്രമല്ല സോഷ്യൽ ഒത്തുചേരലുകളുടെ പരമാവധി വലുപ്പം അഞ്ചായി ഉയർത്താം, 50 ശതമാനം വരെ ഉദ്യോഗസ്ഥരെ സ്പ്ലിറ്റ്-ടീം ക്രമീകരണങ്ങളിൽ ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കുകയും ചെയ്യുമെന്നാണ് സൂചന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP