Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാർപ്പിട മേഖലകളിൽ താമസിപ്പിക്കാവുന്നത് മൂന്നു തൊഴിലാളികളെ മാത്രം; കൂടുതൽ പേരെ താമസിപ്പിച്ചാൽ കമ്പനികൾക്കെതിരെ കർശന നടപടി; ഖത്തറിലെ പുതിയ മുന്നറിയിപ്പ് അറിഞ്ഞിരിക്കൂ

പാർപ്പിട മേഖലകളിൽ താമസിപ്പിക്കാവുന്നത് മൂന്നു തൊഴിലാളികളെ മാത്രം; കൂടുതൽ പേരെ താമസിപ്പിച്ചാൽ കമ്പനികൾക്കെതിരെ കർശന നടപടി; ഖത്തറിലെ പുതിയ മുന്നറിയിപ്പ് അറിഞ്ഞിരിക്കൂ

സ്വന്തം ലേഖകൻ

ദോഹ: ഖത്തറിലെ പുതിയ നിയമപ്രകാരം പാർപ്പിട മേഖലകളിൽ താമസിപ്പിക്കാൻ അനുമതിയുള്ളത് മൂന്നു പേരെ മാത്രം. കൂടുതൽ തൊഴിലാളികളെ താമസിപ്പിച്ചാൽ കമ്പനികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നാണ് ഖത്തർ ഇപ്പോൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പാർപ്പിട മേഖലകളിൽ തൊഴിലാളി താമസകേന്ദ്രങ്ങൾ പാടില്ലെന്ന വ്യവസ്ഥ സാമൂഹിക, ആരോഗ്യ, സാമ്പത്തിക ലക്ഷ്യങ്ങളോടെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.

നിശ്ചിത എണ്ണത്തെക്കാൾ കൂടുതൽ തൊഴിലാളികളെ പാർപ്പിട മേഖലയിൽ താമസിപ്പിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തി കൊണ്ടുള്ള 2010 ലെ 15-ാം നമ്പർ നിയമത്തിൽ ഏതാനും വ്യവസ്ഥകൾ ഭേദഗതി ചെയ്ത 2019ലെ 22-ാം നമ്പർ നിയമമാണ് നിലവിലുള്ളത്. നിയമ പ്രകാരം ഒരു വില്ലയിൽ മൂന്ന് പേരിൽ താഴെ എണ്ണം തൊഴിലാളികളെ മാത്രമേ താമസിപ്പിക്കാൻ പാടുള്ളൂ. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന എൻജിനീയർ, ഡോക്ടർ, അദ്ധ്യാപകർ എന്നിവർക്കും പ്രഫഷനൽ അല്ലാത്ത തൊഴിൽ വിഭാഗങ്ങൾക്കും നിയമം ബാധകമാണ്. അതേസമയം വനിതാ തൊഴിലാളികൾക്ക് വ്യവസ്ഥ ബാധകമല്ല.

പാർപ്പിട മേഖലകളിലെ വില്ലകളിൽ കൂടുതൽ തൊഴിലാളികളെ താമസിപ്പിക്കുന്നത് ആരോഗ്യ സേവനങ്ങളുടെയും വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സേവനങ്ങളുടെയും കൂടുതൽ ഉപയോഗത്തിന് ഇടയാക്കുന്നുണ്ടെന്ന് നഗരസഭ പരിസ്ഥിതി മന്ത്രാലയം നിയമകാര്യ വകുപ്പ് അസി.അഹമ്മദ് അൽ ഇമാദി ചൂണ്ടിക്കാട്ടി. പാർപ്പിട മേഖലകളിലെ തൊഴിലാളി താമസകേന്ദ്രങ്ങൾ കണ്ടെത്താൻ തൊഴിൽ മന്ത്രാലയവുമായി സഹകരിച്ചു കർശന പരിശോധന നടക്കുന്നുണ്ട്.

തൊഴിലാളികൾക്ക് വ്യവസ്ഥകൾ പാലിച്ചു കൊണ്ട് ഉചിതമായ പാർപ്പിട സൗകര്യം നൽകാത്ത കമ്പനികൾക്കെതിരെ പിഴ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് മാത്രമല്ല ലംഘകരെ സുരക്ഷാ അഥോറിറ്റിക്കും കൈമാറുകയും ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP