Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചൈനീസ് വൈറസ് ട്രംപിന്റെ നിലപാട് ശരിവെക്കുന്ന വെളിപ്പെടുത്തലുമായി ഡോ. ലീ മെംഗ് യാൻ

ചൈനീസ് വൈറസ് ട്രംപിന്റെ നിലപാട് ശരിവെക്കുന്ന വെളിപ്പെടുത്തലുമായി ഡോ. ലീ മെംഗ് യാൻ

പി പി ചെറിയാൻ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ, ലോകത്താകമാനം വ്യാപിച്ചിരിക്കുന്ന മഹാമാരിയുടെ ഉറവിടം ചൈനയാണെന്നും, മഹാമാരിക്ക് കാരണമായ വൈറസിനെ ചൈനീസ് വൈറസെന്ന് വിശേഷിപ്പിക്കുന്ന ട്രംപിന്റെ പരസ്യമായ നിലപാട് ശരിവെക്കുകയും ചെയുന്ന വെളിപ്പെടുത്തലുമായി ചൈനീസ് വൈറോളജിസ്റ്റ് ഡോ. ലീ മെംഗ് യാൻ. ഹോംഗ് കോംഗ് യൂണിവേഴ്‌സിറ്റിയിലെ മുൻ പോസ്റ്റ് ഡോക്ടറൽ ഫെല്ലോയായ ഡോ. ലീ മെംഗ് യാൻ കൊറോണ വൈറസ് ചൈനീസ് നിർമ്മിതമെന്ന് ഉറച്ച് വിശ്വസിക്കുന്നു. കോവിഡ് 19 ചൈനീസ് ഭരണകൂടത്തിന്റെ അധീനതയിലുള്ള വുഹാൻ ലാബിൽ നിർമ്മിച്ചത് തന്നെയാണെന്നും കോവിഡ് വ്യാപനം മറച്ചു വെയ്ക്കുന്നതിൽ ലോകാരോഗ്യ സംഘടനയ്ക്കും വളരെ വലിയ പങ്കുണ്ടായിരുന്നു എന്നും വെളിപ്പെടുത്തി ചൈനീസ് വൈറോളജിസ്റ്റ് ആയ ഡോ. ലീ മെംഗ് യാൻ രംഗത്തെത്തി.

വ്യാഴാഴ്ച സ്പാനിഷ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണു ലോകാരോഗ്യ സംഘടനയ്‌ക്കെതിരായി ലീ പ്രസ്താവന നടത്തിയത്. കോവിഡ് വ്യാപനം സംബന്ധിച്ചുള്ള വിവരങ്ങൾ കൈമാറുന്നതിൽ ലോകാരോഗ്യ സംഘടനയ്ക്കു വീഴ്ച സംഭവിച്ചുവെന്നു അമേരിക്ക തന്നെ നേരത്തെ ആരോപണം നടത്തിയിരുന്നു. കോവിഡ് പടർന്നു പിടിക്കുന്ന കാര്യം ചൈന മനഃപൂർവ്വം മറച്ചുവെച്ചതായി ലീ ആരോപിച്ചിരുന്നു.

കോവിഡ് 19-നു കാരണമായ മാരകമായ കൊറോണ വൈറസ് വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ലാബിൽ നിന്നാണെന്ന് പറഞ്ഞ ലീ ഇതിനെ സാധൂകരിക്കുന്ന ഏതാനും പഠന റിപ്പോർട്ടുകളും പുറത്തു വിട്ടിരുന്നു. കോവിഡിനു കാരണമായി സാർസ്-കോവ്-2 വൈറസിനെ ആറുമാസം കൊണ്ടു ലാബറട്ടറിയിലെ അനുയോജ്യമായ അന്തരീക്ഷത്തിൽ സൃഷ്ടിച്ചതാണെന്ന് ലീ അവകാശപ്പെടുന്നു.

കഴിഞ്ഞ ഡിസംബറിൽത്തന്നെ കോവിഡ് മനുഷ്യനിൽനിന്നും മനുഷ്യനിലേക്ക് അതിവേഗം വ്യാപിച്ചുവെന്ന് മുന്നറിയിപ്പ് നൽകിയെങ്കിലും ഹോങ്കോങ്ങ് സ്‌കൂൾ ഓഫ് പബ്‌ളിക്ക് ഹെൽത്തിലെ ഉദ്യോഗസ്ഥർ തന്നെ വിലക്കിയിരുന്നുവെന്നു ഹോങ്കോങ് സ്‌കൂൾ ഓഫ് പബ്‌ളിക്ക് ഹെൽത്തിലെ മുൻ ഗവേഷകനായ ലീ പറയുന്നു.തന്റെ ഈ വെളിപ്പെടുത്തലികൾ തന്റെ ജീവന് തന്നെ ഭീഷണിയുയർത്തുന്നതായി അവർ ഭയപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP