Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അബുദാബിയിലെ നിരത്തുകളിൽ ഇ- സ്‌കൂട്ടറുകൾ ഇനി ഒഴുകിനടക്കും; വാടകയ്‌ക്കെടുത്ത് ഓടിക്കാൻ അനുമതി; ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് നിർദ്ദേശം

അബുദാബിയിലെ നിരത്തുകളിൽ ഇ- സ്‌കൂട്ടറുകൾ ഇനി ഒഴുകിനടക്കും; വാടകയ്‌ക്കെടുത്ത് ഓടിക്കാൻ അനുമതി; ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് നിർദ്ദേശം

സ്വന്തം ലേഖകൻ

ദുബായ്: അബുദാബിയിൽ ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് ഭാഗിക പ്രവർത്തനാനുമതി ലഭിച്ചു. ചില മേഖലകളിൽ നിയന്ത്രണങ്ങളോടെയാണ് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ (ഐടിസി)അനുമതി നൽകിയത്. ഇ-സ്‌കൂട്ടറുകൾ വാടകയ്‌ക്കെടുത്ത് ഓടിക്കാം.

അൽ റീം, അൽ മറ്യ ദ്വീപുകൾ, അൽ സഹ്യ, അൽ ഡാന, അൽ ബതീന്റെ ചില മേഖലകൾ, കോർണിഷ്, മറീന എന്നിവിടങ്ങളിലാണ് അനുമതി നൽകിയത്.

അതേസമയം, ഇ - സ്‌കൂട്ടറിലും ആരോഗ്യ മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടതാണ്. ഇതു സംബന്ധിച്ചുള്ള നിർദ്ദേശവും അധികൃതർ നൽകിയിട്ടുണ്ട്. ഇ-സ്‌കൂട്ടർ യാത്രക്കാരും കമ്പനി ജീവനക്കാരും കോവിഡ് ബാധിതരല്ലെന്ന് ഉറപ്പാക്കണം. മാസ്‌ക്, ഗ്ലൗസ്, ഹാൻഡ് സാനിറ്റൈസർ, അണു മുക്തമാക്കിയ ടിഷ്യൂ പേപ്പർ എന്നിവ ലഭ്യമാക്കണം.

സാഹചര്യങ്ങൾ വിലയിരുത്തി കൂടുതൽ മേഖലകളിൽ ഇ-സ്‌കൂട്ടറുകൾക്ക് അനുമതി നൽകുമെന്നും അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP