Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പരംജിത്ത് സിംഗിനെ കൊലപ്പെടുത്തിയ ക്രീറ്റർ റോഡ്സിനെ വിട്ടയയ്ക്കാൻ കലിഫോർണിയ ജഡ്ജി ഉത്തരവിട്ടു

പരംജിത്ത് സിംഗിനെ കൊലപ്പെടുത്തിയ ക്രീറ്റർ റോഡ്സിനെ വിട്ടയയ്ക്കാൻ കലിഫോർണിയ ജഡ്ജി ഉത്തരവിട്ടു

പി.പി ചെറിയാൻ

കലിഫോർണിയ: കലിഫോർണിയ ട്രേസിയിലെ താമസക്കാരനും, ഇന്ത്യൻ വംശജനുമായ പരംജിത്ത് സിംഗിനെ (64) കഴുത്തറത്തുകൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതനായ ക്രീറ്റർ റോഡ്സിനെ വിട്ടയയ്ക്കാൻ കലിഫോർണിയ സുപ്പീരിയർ കോർട്ട് ജഡ്ജി മൈക്കിൾ മുൾഹിൻ ഉത്തരവിട്ടു.

17 സാക്ഷികളുടെ വിസ്താരം മൂന്നു ദിവസംകൊണ്ട് പൂർത്തിയാക്കിയശേഷം ഒക്ടോബർ രണ്ടിനാണ് വിധി പ്രസ്താവിച്ചത്. ഒക്ടോബർ ആറാംതീയതി ക്രീറ്ററെ കസ്റ്റഡിയിൽ നിന്നും വിട്ടയച്ചു. സംഭവം നടന്നത് 2019 ഓഗസ്റ്റ് 25-നായിരുന്നു. സംഭവസ്ഥലത്തെ കാമറയിൽ പതിഞ്ഞ ചിത്രങ്ങൾ പരിശോധിച്ചശേഷം ഓഗസ്റ്റ് 31-ന് പൊലീസ് പിടിയിലായ ക്രീറ്റർ ജാമ്യമില്ലാതെ കസ്റ്റഡിയിൽ കഴിയുകയായിരുന്നു.

ഓഗസ്റ്റ് 25-ന് പരംജിത്ത് സിങ് താമസിച്ചിരുന്ന വീടിനു സമീപമുള്ള ഗ്രച്ചൻ ടോളി പാർക്കിൽ ഈവനിങ് വാക്കിനിടെ പിന്നിൽ നിന്നും എത്തിയ ക്രീറ്റർ ആക്രമിച്ചശേഷം കഴുത്തറക്കുകയായിരുന്നു. സംഭവ സ്ഥലത്തുവച്ചു പ്രാഥമിക ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സിക്ക് സമൂഹത്തെ ആകെ പിടിച്ചുലച്ച സംഭവമായിരുന്നു ഇത്. വംശീയതയുടെ ഇരയായിരുന്നു പരംജിത്തെന്ന് ഇവർ പറയുന്നു. രണ്ടു വർഷം മുമ്പാണ് പരംജിത്ത് സിംഗും ഭാര്യയും ഇന്ത്യയിൽ നിന്നും മരുമകനും മകളും താമസിച്ചിരുന്ന വീട്ടിലെത്തിയത്.

പരംജിത്ത് സിംഗിന്റെ കുടുംബാംഗങ്ങളെ പ്രതിനിധീകരിച്ച് യുണൈറ്റഡ് സിക്ക് സംഘടന സംഭവത്തിൽ എഫ്ബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രോസിക്യൂട്ടർമാർ കുറ്റാരോപിതനെതിരേ വീണ്ടും ചാർജ് ഫയൽ ചെയ്യുമെന്ന് അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP