Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

2020ലെ സമാധാനത്തിനുള്ള നോബേൽ പുരസ്‌കാരം യു.എൻ വേൾഡ് ഫുഡ് പ്രോഗ്രാമിന്

2020ലെ സമാധാനത്തിനുള്ള നോബേൽ പുരസ്‌കാരം യു.എൻ വേൾഡ് ഫുഡ് പ്രോഗ്രാമിന്

പി പി ചെറിയാൻ

ന്യൂയോർക്: 2020ലെ സമാധാനത്തിനുള്ള നോബേൽ പുരസ്‌കാരം യു.എൻ വേൾഡ് ഫുഡ് പ്രോഗ്രാമിനു ലഭിച്ചു. സംഘർഷ ബാധിത പ്രദേശങ്ങളിൽ സമാധാനത്തിനുള്ള സാഹചര്യങ്ങൾ ഒരുക്കുന്നതിനും യുദ്ധത്തിന്റെയും സംഘർഷത്തിന്റെയും ആയുധമായി പട്ടിണിയെ ഉപയോഗിക്കുന്നത് തടയുന്നതിനുമുള്ള ശ്രമങ്ങൾ വോൾഡ് ഫുഡ് പ്രോഗ്രാമിന്റെ നേതൃത്വത്തിൽ നടന്നു. ഈ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് സംഘടനയ്ക്ക് പുരസ്‌കാരം നൽകുന്നതെന്ന് നൊബേൽ പുരസ്‌കാര സമിതി വ്യക്തമാക്കി.

1985 ൽ ആൽഫ്രഡ് നോബിൾ സ്ഥാപിച്ചതാണ് സമാധാനത്തിനുള്ള നോബൽ സമ്മാനം.

1963 ൽ റോം ആസ്ഥാനമായി സ്ഥാപിക്കപ്പെട്ട ഡബ്ല്യുഎഫ്പി ഐക്യരാഷ്ട്ര സഭയുടെ കീഴിൽ ദാരിദ്ര്യ നിർമ്മാർജനത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണ് . എൺപതിലധികം രാജ്യങ്ങളിലായി ഒമ്പത് കോടിയിലധികം ആളുകളുടെ പട്ടിണി മാറ്റാനുള്ള ശ്രമങ്ങളാണ് സംഘടന നടത്തുന്നത്.

സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയത് അഭിമാനകരമായ നിമിഷമാണെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം പറഞ്ഞു.

നോർവീജിയൻ പാർലമെന്റ് അംഗം സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരത്തിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, സ്വീഡിഷ് ടീനേജർ ഗ്രെറ്റ തുൻബെർഗ് ,ന്യൂസിലാൻഡ് പ്രധാന മന്ത്രി ജസിന്ത ആർഡീൻ ,സൗദി അറേബ്യായിൽ നിന്നുള്ള വിമൻസ് റൈറ്‌സ് ആക്ടിവിസ്‌റ് ലൗജിന് അൽ ഹാത്തോൾ എന്നിവരെ നാമനിർദ്ദേശം ചെയ്തിരുന്നു. ട്രംപാണ് മുൻഗണന ലിസ്റ്റിൽ സ്ഥാനം പിടിച്ചിരുന്നത് .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP