Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൗദിയിൽ ടെലികമ്യൂണിക്കേഷൻ, ഐടി മേഖലകളിൽ സ്വദേശിവൽക്കരണം; 60 ശതമാനവും വൻകിട സംരംഭങ്ങളിൽ; 8000 തൊഴിലവസരങ്ങൾ ഒരുക്കുവാൻ ലക്ഷ്യം

സൗദിയിൽ ടെലികമ്യൂണിക്കേഷൻ, ഐടി മേഖലകളിൽ സ്വദേശിവൽക്കരണം; 60 ശതമാനവും വൻകിട സംരംഭങ്ങളിൽ; 8000 തൊഴിലവസരങ്ങൾ ഒരുക്കുവാൻ ലക്ഷ്യം

സ്വന്തം ലേഖകൻ

ജിദ്ദ: സൗദിയിലെ സ്വകാര്യ മേഖലകളായ ടെലികമ്യൂണിക്കേഷൻ, ഐ.ടി വിഭാഗങ്ങളിലെ തൊഴിലുകൾ സ്വദേശിവത്കരിക്കാൻ നീക്കം തുടങ്ങി. സ്വദേശിവൽക്കരണത്തിന്റെ 60 ശതമാനവും വൻകിട സംരംഭങ്ങളിലായിരിക്കുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ഇതുവഴി 8000ത്തോളം തൊഴിലവസരങ്ങൾ സ്വദേശി പൗരന്മാർക്കായി ഒരുക്കുവാനാണ് ലക്ഷ്യമിടുന്നത്.

കമ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്‌നോളജി, എൻജിനീയറിങ്, ആപ്ലിക്കേഷൻ ഡെവലപ്‌മെന്റ് പ്രോഗ്രാമിങ്, അനാലിസിസ്, ടെക്‌നിക്കൽ സപ്പോർട്ട്, ടെലികമ്യൂണിക്കേഷൻ ടെക്‌നിക്കൽ വർക്‌സ് എന്നീ ജോലികളിൽ അഞ്ചോ അതിലധികമോ ആളുകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലാണ് തീരുമാനം നടപ്പാക്കുന്നത്.

അതേസമയം ടെലികമ്യൂണിക്കേഷൻ, ഐ.ടി മേഖലകളിൽ നിരവധി വിദേശികളാണ് ജോലി ചെയ്തുവരുന്നത്. തീരുമാനം നടപ്പാക്കുന്നതോടെ അവർക്ക് ജോലി നഷ്ടമാകും. ഇതു കേരളത്തിൽ നിന്നുള്ള ആയിരക്കണക്കിന് ചെറുപ്പക്കാരെയടക്കം ദോഷകരമായി ബാധിക്കുന്ന നീക്കമാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP