Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മാസ്‌ക് ധരിച്ചില്ലെങ്കിൽ 200 പൗണ്ട് പിഴ; റെസ്റ്റോറന്റുകൾക്കും പബ്ബുകൾക്കും കടുത്ത നിയന്ത്രണം; കോവിഡിനെ തടയാൻ ബ്രിട്ടനിൽ ആറു മാസത്തേക്ക് കടുത്ത നിയന്ത്രണങ്ങൾ

മാസ്‌ക് ധരിച്ചില്ലെങ്കിൽ 200 പൗണ്ട് പിഴ; റെസ്റ്റോറന്റുകൾക്കും പബ്ബുകൾക്കും കടുത്ത നിയന്ത്രണം; കോവിഡിനെ തടയാൻ ബ്രിട്ടനിൽ ആറു മാസത്തേക്ക് കടുത്ത നിയന്ത്രണങ്ങൾ

സ്വന്തം ലേഖകൻ

ബ്രിട്ടനിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ വരുന്ന ആറു മാസത്തേക്ക് കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു ബോറിസ് ജോൺസൺ. ഇവ പൂർണമായും ഫലപ്രദമായില്ലെങ്കിൽ സമ്പൂർണ ലോക്ഡൗണിലേക്കു തന്നെ രാജ്യം പോകുമെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്.

നിയന്ത്രണങ്ങളുടെ ഭാഗമായി മാസ്‌ക് ധരിക്കാതെ ആരെങ്കിലും പുറത്തിറങ്ങിയാൽ 200 പൗണ്ട് പിഴയാണ് അവരിൽ നിന്നും ഈടാക്കുക. പാതു ഇടങ്ങളിൽ ജനങ്ങൾ നിർബന്ധമായും മാസ്‌ക് ധരിക്കേണ്ടതുണ്ട്. മാത്രമല്ല, പബ്ബുകളും റെസ്റ്റോറന്റുകളും രാത്രി പത്തുമണിക്ക് ശേഷം അടച്ചു പൂട്ടേണ്ടതായി വരും. ഇത് കർശനമായി നടപ്പിലാക്കുവാൻ തന്നെയാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി പൊലീസിനെ സഹായിക്കുവാൻ സൈന്യത്തെ ഇറക്കുന്ന കാര്യവും പരിഗണനയിലുണ്ട്.

പുതിയ നിയന്ത്രണങ്ങൾ അനുസരിച്ച് പബ്ബുകളും മറ്റ് വിനോദ കേന്ദ്രങ്ങളും , അതുപോലെ ഹോസ്പിറ്റാലിറ്റി മേഖലയിലെ റെസ്റ്റോറന്റുകളും മറ്റു ബിസിനസ്സ് സ്ഥാപനങ്ങളും എല്ലാം, വ്യാഴാഴ്‌ച്ച മുതൽ രാത്രി 10 മണിക്ക് ശേഷം തുറന്നു പ്രവർത്തിക്കരുത്. അതുപോലെ ചില്ലറ വിൽപനശാലയിൽ ജോലി എടുക്കുന്നവരും, ടാക്‌സിയിൽ സഞ്ചരിക്കുന്നവരും, ഇൻഡോർ ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളിലെത്തുന്ന ഉപഭോക്താക്കളും അവിടെയുള്ള ജീവനക്കാരും നിർബന്ധമായും മാസ്‌ക് ധരിക്കണം. ഭക്ഷണം കഴിക്കുമ്പോൾ മാത്രമേ മാസ്‌ക് അഴിക്കാവൂ.

ഇംഗ്ലണ്ടിൽ, വ്യത്യസ്ത കുടുംബങ്ങളിൽ നിന്നുള്ള ആറുപേരിൽ അധികം കൂട്ടം കൂടുന്നതിനും വിലക്കുണ്ട്. വീടുകളിലും മറ്റ് പൊതുയിടങ്ങളിലും ഇങ്ങനെ കൂട്ടംകൂടുന്നതിന് അനുവാദമില്ല. അതേസമയം ഒരു വീട്ടിൽ ആറംഗങ്ങളിൽ കൂടുതലുണ്ടെങ്കിൽ ചില ഇളവുകൾ നൽകിയിട്ടുണ്ട്. മാത്രമല്ല, ഏല്ലാ പ്രായക്കാരേയും ഇതിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്.

അതുപോലെ കല്യാണാഘോഷങ്ങളിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 30 എന്നതിൽ നിന്നും 15 ആയി കുറച്ചിട്ടുണ്ട്. എന്നാൽ, ശവസംസ്‌കാര പരിപാടികളിൽ 30 പേർക്ക് പങ്കെടുക്കാവുന്നതാണ്. നിബന്ധനകൾ കർശനമായും പാലിച്ചുകൊണ്ട് ജനങ്ങൾക്ക് പുറത്തിറങ്ങി നടക്കുകയോ വ്യായാം ചെയ്യുകയോ ചെയ്യാവുന്നതാണ്. അതുപോലെ നടന്നോ, സൈക്കിളിലോ പോകാവുന്നിടങ്ങളിലേക്ക് പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും സർക്കാർ ആവശ്യപ്പെടുന്നുണ്ട്.

പരമാവധി ആറുപേർ പങ്കെടുക്കുന്ന ഇൻഡോർ ടീം സ്പോർട്സ് ഇംഗ്ലണ്ടിൽ അനുവദിച്ചിട്ടുണ്ട്. എന്നാൽ ഒക്ടോബർ ഒന്നു മുതൽ വലിയ സ്പോർട്സ് മാമാങ്കങ്ങൾ ഒന്നും തന്നെയുണ്ടാകില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP