Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോവിഡ് ബാധ ജനസംഖ്യാ വളർച്ചയേയും ബാധിക്കുന്നുവോ? ഓസ്‌ട്രേലിയൻ ജനസംഖ്യാ വളർച്ച 100 വർഷത്തെ ഏറ്റവും കുറഞ്ഞ നിലയിലേക്കെന്ന് റിപ്പോർട്ട്; ഭവനമേഖലയെ രൂക്ഷമായി ബാധിക്കുവാൻ സാധ്യത

കോവിഡ് ബാധ ജനസംഖ്യാ വളർച്ചയേയും ബാധിക്കുന്നുവോ? ഓസ്‌ട്രേലിയൻ ജനസംഖ്യാ വളർച്ച 100 വർഷത്തെ ഏറ്റവും കുറഞ്ഞ നിലയിലേക്കെന്ന് റിപ്പോർട്ട്; ഭവനമേഖലയെ രൂക്ഷമായി ബാധിക്കുവാൻ സാധ്യത

സ്വന്തം ലേഖകൻ

കൊവിഡ് ബാധ മൂലമുള്ള അതിർത്തി നിയന്ത്രണങ്ങളും ജനന നിരക്കിലെ കുറവും കാരണം ഓസ്‌ട്രേലിയയിലെ ജനസംഖ്യാ വളർച്ചാ നിരക്ക് ഒന്നാം ലോകമഹായുദ്ധകാലത്തേക്കാൾ കുറയുമെന്നും, ഇത് രാജ്യത്തെ ഭവനനിർമ്മാണ മേഖലയെ രൂക്ഷമായി ബാധിക്കാമെന്നും മുന്നറിയിപ്പ്.

വരുന്ന രണ്ടു വർഷങ്ങളിൽ ഓസ്‌ട്രേലിയയിൽ ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം മുൻവർഷങ്ങളെക്കാൾ കുറവായിരിക്കും എന്നാണ് ഫെഡറൽ സർക്കാരിന്റെ കീഴിലുള്ള സെന്റർ ഫോർ പോപ്പുലേഷൻ വിലയിരുത്തുന്നത്. കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മൂലം പല ദമ്പതികളും കുട്ടികൾക്കായി ശ്രമിക്കുന്നത് മാറ്റിവയ്ക്കുന്നു എന്ന് പോപ്പുലേഷൻ സെന്റർ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

2021ൽ ഓസ്‌ട്രേലിയയിലെ പ്രജനന നിരക്ക് ഒരു സ്ത്രീക്ക് 1.59 കുഞ്ഞുങ്ങൾ എന്ന നിലയിലായിരിക്കും എന്നാണ് വിലയിരുത്തൽ. 2018ൽ ഇത് 1.7 കുഞ്ഞുങ്ങൾ എന്ന നിരക്കായിരുന്നു.

2011 മുതൽ തന്നെ ഓസ്‌ട്രേലിയയിലെ പ്രജനന നിരക്ക് കുറയുന്നുണ്ടെങ്കിലും, 2021ൽ അതിൽ കനത്ത ഇടിവുണ്ടാകും എന്നാണ് സെന്റർ ഫോർ പോപ്പുലേഷന്റെ വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP