Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ന് മുതൽ സ്വിറ്റ്‌സർലാന്റിൽ എത്തുന്ന ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർ ക്വാറന്റൈനിൽ കഴിയണം; പത്തു ദിവസത്തെ ക്വാറന്റൈൻ ഏർപ്പെടുത്തി ആരോഗ്യ മന്ത്രാലയം

ഇന്ന് മുതൽ സ്വിറ്റ്‌സർലാന്റിൽ എത്തുന്ന ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർ ക്വാറന്റൈനിൽ കഴിയണം; പത്തു ദിവസത്തെ ക്വാറന്റൈൻ ഏർപ്പെടുത്തി ആരോഗ്യ മന്ത്രാലയം

സ്വന്തം ലേഖകൻ

ന്നു മുതൽ ഇന്ത്യയിൽ നിന്നും സ്വിറ്റ്‌സർലാന്റിൽ വിമാനം ഇറങ്ങുന്നവർ 10 ദിവസത്തെ ക്വാറന്റൈനിൽ കഴിയണം. ഫെഡറൽ ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം 53 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് സ്വിറ്റ്‌സർലൻഡിൽ എത്തുമ്പോൾ ക്വാറന്റൈൻ നിർബന്ധമാക്കിയിട്ടുള്ളത്. ഇതിൽ ഇന്ത്യ ഉൾപ്പെടുന്നത് ആദ്യമായിട്ടാണ്.

സ്വിറ്റ്‌സർലൻഡിൽ എത്തുന്നതിന് തൊട്ടുമുമ്പുള്ള 14 ദിവസങ്ങളിൽ പട്ടികയിലുള്ള 53 റിസ്‌ക് രാജ്യങ്ങളിൽ ഏതിലെങ്കിലും പോയിട്ടുള്ളവരാണ് സ്വയം ക്വാറന്റീനിൽ പോകേണ്ടത്. സ്വിറ്റ്‌സർലൻഡിൽ പ്രവേശിച്ചു രണ്ട് ദിവസത്തിനുള്ളിൽ അതാത് പ്രവിശ്യാ അധികൃതരെ അറിയിക്കണമെന്നാണ് നിയമം. ഇത് ലംഘിക്കുന്നവർ പതിനായിരം സ്വിസ്സ് ഫ്രാങ്ക് വരെ പിഴയ്ക്ക് ശിക്ഷാർഹരാണ്.

ലോക രാജ്യങ്ങളിലെ സ്ഥിതിഗതികൾ രണ്ടാഴ്‌ച്ച കൂടുമ്പോൾ വിലയിരുത്തിയാണ് കോവിഡ് സുരക്ഷിതമല്ലാത്ത രാജ്യങ്ങളുടെ ലിസ്റ്റ് സ്വിറ്റ്‌സർലൻഡ് പുതുക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP