Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഫാഹിസ് വാഹന പരിശോധന കേന്ദ്രങ്ങൾ പുനരാരംഭിച്ചു; സാങ്കേതിക പരിശോധനക്കായി കേന്ദ്രങ്ങൾക്കു മുന്നിൽ വാഹനങ്ങളുടെ നീണ്ട നിര

ഫാഹിസ് വാഹന പരിശോധന കേന്ദ്രങ്ങൾ പുനരാരംഭിച്ചു; സാങ്കേതിക പരിശോധനക്കായി കേന്ദ്രങ്ങൾക്കു മുന്നിൽ വാഹനങ്ങളുടെ നീണ്ട നിര

സ്വന്തം ലേഖകൻ

ദോഹ: കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ ഭാഗമായി ഫാഹിസ് വാഹന പരിശോധന കേന്ദ്രങ്ങൾ പ്രവർത്തനം പുനരാരംഭിച്ചു. ഗതാഗത വകുപ്പുമായി സഹകരിച്ചാണ് കോവിഡ് വ്യാപനത്താൽ നിർത്തിവെച്ചിരുന്ന പരിശോധന പുനരാരംഭിച്ചത്. ഇതു മൂലം പരിശോധനാ കേന്ദ്രങ്ങൾക്കു മുന്നിൽ വാഹനങ്ങളുടെ നീണ്ട നിരയും തിരക്കുമാണ് അനുഭവപ്പെടുന്നത്.

കോവിഡ്-19നെ തുടർന്ന് വാഹനങ്ങളെ സാങ്കേതിക പരിശോധനയിൽനിന്ന് ഈ മാസം മുതൽ ഒഴിവാക്കിയിരുന്നു. ജൂലൈ 31ന് ശേഷം ഇസ്തിമാറ പുതുക്കുന്നതിനുള്ള പരിശോധനക്കായി രജിസ്റ്റർ ചെയ്തവർ നിർബന്ധമായും പരിശോധനക്ക് വിധേയമാകണമെന്ന് ഗതാഗത വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇൻഡസ്ട്രിയൽ ഏരിയയിലെ ഫാഹിസ് സെന്ററിൽ പരിശോധനക്കായി രജിസ്റ്റർ ചെയ്ത ഹെവി വാഹനങ്ങൾ അൽ മസ്‌റൂഅയിലെ സെന്ററിലെത്തി പരിശോധനക്ക് വിധേയമാകണം. കോവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങൾ പാലിച്ചാണ് പരിശോധന നടപടികൾ പൂർത്തിയാക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP