Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് പടരുന്നു: അയർലന്റിലെ കിൽഡെയർ, ഓഫലി, പോർട്ട്‌ലീഷ് കൗണ്ടികളിൽ ഭാഗിക ലോക്ക്ഡൗൺ; ഗാർഡയുടെ നേതൃത്വത്തിൽ യാത്രാനിയന്ത്രണവും നിലവിൽ

കോവിഡ് പടരുന്നു: അയർലന്റിലെ കിൽഡെയർ, ഓഫലി, പോർട്ട്‌ലീഷ് കൗണ്ടികളിൽ ഭാഗിക ലോക്ക്ഡൗൺ; ഗാർഡയുടെ നേതൃത്വത്തിൽ യാത്രാനിയന്ത്രണവും നിലവിൽ

സ്വന്തം ലേഖകൻ

കിൽഡെയർ: കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ കിൽഡെയർ, ഓഫലി, പോർട്ട്‌ലീഷ് എന്നീ കൗണ്ടികളിൽ രണ്ടാഴ്ചത്തെ ഭാഗിക ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഈ മൂന്നു കൗണ്ടികളിലേയ്ക്കും യാത്രാനിയന്ത്രണവും നിലവിൽ വന്നു. ആളുകളുടെ വരവും പോക്കും നിയന്ത്രിക്കുവാൻ ഗാർഡയുടെ നേതൃത്വത്തിൽ ചെക്ക് പോയന്റുകൾ തുറന്നിട്ടുണ്ട്. ഇന്നലെ അർദ്ധരാത്രിയാണ് ഭാഗിക ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.

ഈ കൗണ്ടികളിലെ ടേക്ക് എവേ സേവനമോ, ഔട്ട്ഡോർ ഡൈനിംഗോ നടത്താത്ത കഫേകൾ, റെസ്റ്റോറന്റുകൾ, ഭക്ഷണം മാത്രമുള്ള പബ് റെസ്റ്റോറന്റുകൾ എന്നിവ ഇന്നു മുതൽ അടച്ചിടും. ഇൻഡോർ ഒത്തുചേരലുകളിൽ മൂന്നിൽ കൂടുതൽ വീടുകളോ പരമാവധി ആറ് ആളുകളോ മാത്രമേ പങ്കെടുക്കാവൂ. ഔട്ട്ഡോർ ഒത്തുചേരലിൽ പരമാവധി 15 പേർക്കാണ് പങ്കെടുക്കാൻ സാധിക്കുക. സിനിമാ തീയേറ്ററുകൾ, മ്യൂസിയങ്ങൾ, ഗാലറികൾ, ബിങ്കോ ഹാളുകൾ, കാസിനോകൾ, വാതുവയ്‌പ്പ് ഷോപ്പുകൾ, മറ്റ് ഇൻഡോർ വിനോദ, സാംസ്‌കാരിക ഔട്ട്ലെറ്റുകൾ എന്നിവയും അടച്ചു.

ജിമ്മുകൾ, ലെയ്ഷർ കേന്ദ്രങ്ങൾ, നീന്തൽക്കുളങ്ങൾ, വ്യായാമം, ഡാൻസ് സ്റ്റുഡിയോകൾ, സ്പോർട്സ് ക്ലബ്ബുകൾ തുടങ്ങിയവയും എന്നിവയും അടച്ചു. എല്ലാ കായിക ഇനങ്ങളും നിരോധിച്ചു, എന്നാൽ നോൺ-കോൺടാക്റ്റ് ഔട്ട്ഡോർ സ്പോർട്സും പരിശീലനവും പരമാവധി 15 പേർക്ക് നിയന്ത്രണ വിധേയമായി തുടരാം.
അതേസമയം ക്രഷുകൾ തുറക്കാനും സ്‌കൂളുകൾക്ക് വീണ്ടും തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്താനും നിർദ്ദേശമുണ്ട്. ചികിൽസ തുടങ്ങിയ വളരെ അടിയന്തിര ആവശ്യങ്ങൾക്കല്ലാതെ വിദേശ യാത്ര പാടില്ലെന്ന് വിലക്കിയിട്ടുണ്ട്.

റീട്ടെയിൽ ഷോപ്പുകൾ തുറക്കാമെങ്കിലും ഫെയ്സ് മാസ്‌കുകൾ ധരിക്കുന്നത് ഉൾപ്പെടെയുള്ള പൊതുജനാരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. ജയിൽ, നഴ്‌സിങ് ഹോമുകൾ, ആശുപത്രി സന്ദർശനങ്ങൾ എന്നിവ താൽക്കാലികമായി വിലക്കി. ഹോട്ടലുകളിൽ നിലവിലുള്ള അതിഥികൾക്ക് അവരുടെ ബുക്കിങ് കാലയളവിൽ തുടരാം. സ്വകാര്യ പ്രാർത്ഥനയ്ക്കായി ആരാധനാലയങ്ങൾ തുറക്കാം. ശവസംസ്‌കാരത്തിൽ പരമാവധി 25 പേർക്കു മാത്രമേ പങ്കെടുക്കാന സാധിക്കൂ. നഴ്‌സിങ് ഹോമുകളിലെ എല്ലാ ആരോഗ്യ പ്രവർത്തകർക്കും പരിശോധനകൾ പത്താം തീയതിമുതൽ ആരംഭിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP