Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൂച്ചകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി: പിന്നിൽ 15കാരനും സുഹൃത്തുക്കളും; സംഭവം പുറം ലോകം അറിഞ്ഞത് ജെ.എഫ്.കെയുടെ ഫേസ്‌ബുക്ക് പേജിലൂടെ

പൂച്ചകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി: പിന്നിൽ 15കാരനും സുഹൃത്തുക്കളും; സംഭവം പുറം ലോകം അറിഞ്ഞത് ജെ.എഫ്.കെയുടെ ഫേസ്‌ബുക്ക് പേജിലൂടെ

സ്വന്തം ലേഖകൻ

ലാഹോർ: പാക്കിസ്ഥാനിലെ ലാഹോറിൽ 15 വയസുകാരനും സുഹൃത്തുക്കളും ചേർന്ന് ഒരു പൂച്ചക്കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി. മൃഗസംരക്ഷണ സംഘടനയായ ജെ.എഫ്.കെയുടെ ഫേസ്‌ബുക്ക് പേജിലൂടെയാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന ഈ സംഭവം പുറം ലോകം അറിഞ്ഞത്.

15കാരന്റെ കുടുംബമാണ് പൂച്ചകുട്ടിയെ വാങ്ങിയത്. പിന്നാലെ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. ഒരാഴ്ചയിലേറെ ഇവർ ഈ മിണ്ടാപ്രാണിയെ ലൈംഗികമായി പീഡിപ്പിച്ചു. പൂച്ചയുടെ ആന്തരിക അവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റതായും മുറിവിൽ നിന്നും രക്തവും പുരുഷ ബീജവും കണ്ടെത്തിയതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പൂച്ചക്കുട്ടിക്ക് നടക്കാനോ, ഭക്ഷണം കഴിക്കാനോ ഉറങ്ങുവാനോ സാധിച്ചിരുന്നില്ലെന്നും ജെ.എഫ്.കെ പറയുന്നു.

പൂച്ചക്കുട്ടിയുടെ അവസ്ഥ ശ്രദ്ധയിൽപ്പെട്ട സമീപവാസിയായ പെൺകുട്ടി അതിനെ തനിക്ക് വളർത്താൻ നൽകാൻ ആൺകുട്ടികളോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അവർ തയ്യാറായിരുന്നില്ല. തുടർന്ന് പെൺകുട്ടി മൃഗസംരക്ഷണ സംഘടനയായ ജെ.എഫ്.കെയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് അധികൃതർ എത്തി പൂച്ചയെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ചത്തുപോയി. ബലാത്സംഗത്തിന് ഇരയായ സ്ത്രീകൾക്കും കുട്ടികൾക്കും നീതി ലഭിക്കാത്തപ്പോൾ ഈ പൂച്ചക്കുട്ടിക്ക് എങ്ങനെയാണ് നീതി ലഭിക്കുകയെന്നും ജെ.എഫ്.കെ ഫേസ്‌ബുക്ക് പോസ്റ്റിൽ ചോദിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP