Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്‌പെയിനിലേക്കുള്ള വിനോദ യാത്രകൾ വിലക്കി ജർമ്മനിയും; നിയന്ത്രണം കോവിഡ് ഭീഷണി കുതിച്ചുയരുന്ന സാഹചര്യത്തിൽ

സ്‌പെയിനിലേക്കുള്ള വിനോദ യാത്രകൾ വിലക്കി ജർമ്മനിയും; നിയന്ത്രണം കോവിഡ് ഭീഷണി കുതിച്ചുയരുന്ന സാഹചര്യത്തിൽ

സ്വന്തം ലേഖകൻ

ർമ്മനിയിൽ രണ്ടാമത്തെ കൊറോണ വൈറസ് ആക്രമണത്തെക്കുറിച്ചുള്ള ആശങ്കകൾക്ക് ആക്കം കൂട്ടുന്നതിനിടെ സ്‌പെയിനിലേക്കുള്ള യാത്രകൾക്ക് നിയന്ത്രണങ്ങളുമായി ജർമ്മനി. വിനോദയാത്രകൾക്കു ശേഷം വിദേശത്തു നിന്നും മടങ്ങുന്ന ഹോളിഡേ മേക്കർമാർ ഇതു സംബന്ധിച്ച് വലിയ ആശങ്കയാണ് പ്രകടിപ്പിച്ചിരിക്കുന്നത്.

വടക്കൻ സ്‌പെയിനിലെ മൂന്ന് പ്രദേശങ്ങളിലേക്കുള്ള യാത്രയ്‌ക്കെതിരേയാണ് ജർമ്മനി നിയന്ത്രണം കൊണ്ടുവന്നിട്ടുള്ളത്. ഇന്നലെ വിദേശകാര്യ മന്ത്രാലയം അപ്‌ഡേറ്റ് ചെയ്ത യാത്രാ നിയന്ത്രണം സംബന്ധിച്ചുള്ള വിവരങ്ങളിലാണ് ഇതു റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഉയർന്ന അണുബാധകളും പ്രാദേശിക ലോക്ക്ഡൗണുകളും ഉള്ളതിനാൽ അരഗോൺ, കാറ്റലോണിയ, നവറ എന്നിവിടങ്ങളിലേക്കുള്ള വിനോദസഞ്ചാര യാത്രകൾ ഇപ്പോൾ നിരുത്സാഹപ്പെടുത്തുന്നുവെന്ന് ജർമ്മൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അതിനാൽ ഈ ഔദ്യോഗിക ശുപാർശ ബാഴ്സലോണ, കോസ്റ്റ ബ്രാവ, സ്പാനിഷ് പൈറീനീസ് മേഖലയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളെയും ബാധിക്കുന്നതാണ്.

ജർമ്മനിയിലെ ഏറ്റവും പ്രശസ്തമായ അവധിക്കാല ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് സ്‌പെയിൻ. പ്രാദേശിക മുന്നറിയിപ്പുകളല്ലാതെ രാജ്യം മുഴുവൻ യാത്രാ നിയത്രണങ്ങളൊന്നും ഇപ്പോഴില്ല. ഉദാഹരണത്തിന്, മല്ലോർക്കയും സ്‌പെയിനിന്റെ തെക്കൻ ഭാഗങ്ങളും ഉൾപ്പെടുന്ന ബലേറിക് ദ്വീപുകളെ നിയന്ത്രണം ബാധിക്കില്ല. ജർമ്മനിയിൽ നിന്ന് യാത്രാ മുന്നറിയിപ്പുള്ള ഏക യൂറോപ്യൻ യൂണിയൻ രാജ്യം നിലവിൽ ലക്‌സംബർഗ് ആണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP