Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അസുഖാവധി ലഭിക്കുവാൻ ഡോക്ടറെ നേരിട്ടു കാണേണ്ടാ; ജർമ്മനിയിലെ ഡോക്ടർമാർക്ക് വീഡിയോ കോളിലൂടെ സിക്ക് ലീവ് അനുവദിക്കാൻ അനുമതി

അസുഖാവധി ലഭിക്കുവാൻ ഡോക്ടറെ നേരിട്ടു കാണേണ്ടാ; ജർമ്മനിയിലെ ഡോക്ടർമാർക്ക് വീഡിയോ കോളിലൂടെ സിക്ക് ലീവ് അനുവദിക്കാൻ അനുമതി

സ്വന്തം ലേഖകൻ

നിയമാനുസൃത ആരോഗ്യ ഇൻഷുറൻസ് ഉള്ള രോഗികൾക്കോ അല്ലെങ്കിൽ ജർമ്മനിയിലെ ഏകദേശം 90 ശതമാനം ആളുകൾക്കോ വീഡിയോ വഴി സിക്ക് ലീവ് എഴുതാൻ ഡോക്ടർമാരെ അനുവദിക്കുമെന്ന് ജർമ്മനിയുടെ ഫെഡറൽ ജോയിന്റ് കമ്മിറ്റി. പുതിയ മാറ്റം പ്രാബല്യത്തിൽ വരുന്ന കൃത്യമായ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

വീഡിയോ വഴി ദൂരെയിരുന്നുകൊണ്ട് അവധി അനുവദിക്കുന്നതിന് ചില നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ഡോക്ടർക്ക് രോഗിയെ അറിയാവുന്നതോ മുൻപ് സന്ദർശനം നടത്തിയിട്ടുള്ളതോ ആയിരിക്കണം. മാത്രമല്ല, വീഡിയോയിലൂടെ നിർണയിക്കാവുന്ന രോഗം രോഗിക്ക് ഉണ്ടായിരിക്കുകയും വേണം.

ആദ്യ പരിശോധനയ്ക്കു ശേഷം ഏഴു ദിവസത്തിൽ കൂടുതൽ അവധിയെടുക്കുവാൻ അനുവദിക്കുന്നതല്ല. അതിനു ശേഷവും അവധി വേണമെങ്കിൽ ഡോക്ടറെ നേരിട്ടു കണ്ട് പരിശോധനയ്ക്ക് വിധേയമാകേണ്ടതാണ്. അവധി അനുവദിക്കുന്നതിനുള്ള മറ്റു സാധ്യതകളായ ഫോൺ കോൾ, ഓൺലൈൻ ചാറ്റ് എന്നിവ ഇപ്പോഴും നിലവിലുള്ളതല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP