Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സുഹൃത്തിനൊപ്പം ഭക്ഷണം കഴിച്ച ശേഷം അനുഭവപ്പെട്ടത് കടുത്ത ഛർദ്ദി; ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉവൈസിനെ രക്ഷിക്കാനായില്ല; ലഹരിപദാർഥം ഉള്ളിലെത്തിയതാണു മരണ കാരണമെന്ന് റിപ്പോർട്ട്

സുഹൃത്തിനൊപ്പം ഭക്ഷണം കഴിച്ച ശേഷം അനുഭവപ്പെട്ടത് കടുത്ത ഛർദ്ദി; ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉവൈസിനെ രക്ഷിക്കാനായില്ല; ലഹരിപദാർഥം ഉള്ളിലെത്തിയതാണു മരണ കാരണമെന്ന് റിപ്പോർട്ട്

സ്വന്തം ലേഖകൻ

പാലക്കാട് തൃത്താല തിരുമുറ്റക്കോട് കറുകപുത്തൂർ സ്വദേശി ഉവൈസ് മുളക്കൽ കുവൈത്തിൽ മരിച്ചു. 26 വയസ് മാത്രമായിരുന്നു പ്രായം. അർദിയയിൽ സ്വദേശിയുടെ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഉവൈസ്.

തൊട്ടടുത്ത വീട്ടിൽ ജോലി ചെയ്യുന്ന നാട്ടുകാരനും സുഹൃത്തുമായ ഇസ്മായിലുമൊന്നിച്ച് ഭക്ഷണം കഴിച്ചതിനുശേഷം ശക്തമായി ഛർദ്ദ ഇരുവർക്കും ഉണ്ടാവുകയും തുടർന്ന് ഫർവാനിയ ആശുപത്രിയിൽ എത്തിക്കുകയും ആയിരുന്നു. എങ്കിലും ഉവൈസ് മരിച്ചു. ഫൊറൻസിക് പരിശോധനയിൽ ലഹരിപദാർഥം ഉള്ളിലെത്തിയതാണു മരണ കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് ഇസ്മായിലിനെ കസ്റ്റഡിയിൽ എടുത്ത് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

നിർധന കുടുംബാംഗമായ ഉവൈസ് കുവൈത്തിലെത്തിയിട്ട് രണ്ടു വർഷമേ ആയിട്ടുള്ളൂ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP