Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ടോപ് 25 കനേഡിയൻ ഇമിഗ്രന്റ് അവാർഡ് അന്തിമ പട്ടികയിൽ മലയാളി വനിത; ആഗ്‌നസ് തോമസിന്റെ നേട്ടത്തിൽ മലയാളികൾക്കും അഭിമാനിക്കാം

ടോപ് 25 കനേഡിയൻ ഇമിഗ്രന്റ് അവാർഡ് അന്തിമ പട്ടികയിൽ മലയാളി വനിത; ആഗ്‌നസ് തോമസിന്റെ നേട്ടത്തിൽ മലയാളികൾക്കും അഭിമാനിക്കാം

സ്വന്തം ലേഖകൻ

ടൊറന്റോ: RBC (Royal Bank of Canada) ടോപ്പ് 25 കനേഡിയൻ ഇമിഗ്രന്റ് അവാർഡിനായിയിട്ടുള്ള മികച്ച ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു. കാത്തലിക് ക്രോസ് കൾച്ചറൽ സർവീസസ് എക്സിക്യൂട്ടീവ് ഡയറക്ടറും മലയാളിയുമായ ആഗ്നസ് തോമസ് ഉൾപ്പെടെയുള്ള 75 പേരുടെ അന്തിമ പട്ടികയാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇവരിൽ നിന്ന് അവാർഡിനായി 25 പേരെയാണ് തെരഞ്ഞെടുക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ വോട്ടിങ്ങിലൂടെയാണ് തെരഞ്ഞെടുപ്പ്.

https://canadianimmigrant.ca/canadas-top-25-immigrants/vote

ഗ്രേറ്റർ ടൊറന്റോ ഏരിയ ആസ്ഥാനമായുള്ള ദേശീയ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയായ കാത്തലിക് ക്രോസ് കൾച്ചറൽ സർവീസസിന്റെ (സിസിഎസ്) എക്സിക്യൂട്ടീവ് ഡയറക്ടറാണ് ഡോ. ആഗ്നസ് തോമസ്, കുടിയേറ്റക്കാരുടെയും അഭയാർഥികളുടെയും കുടിയേറ്റത്തിനും സംയോജനത്തിനും സഹായിക്കുന്ന പ്രോഗ്രാമുകളും സേവനങ്ങളുമാണ് സിസിഎസ് നൽകുന്നത്. സിസിഎസിന്റെ മുഖ്യ സംഘാടക എന്ന നിലയിൽ, കാനഡയിൽ ഓരോ വർഷമവുമെത്തുന്ന 30,000 പുതുമുഖങ്ങൾക്ക് മാർഗദർശമേകാൻ ആഗ്‌നസിന് കഴിഞ്ഞിട്ടുണ്ട്.

പ്രാദേശികമായും അന്തർദ്ദേശീയമായും രണ്ട് പതിറ്റാണ്ടിലേറെ ലാഭേച്ഛയില്ലാത്ത മേഖലയിൽ ആഗ്‌നസ് സേവനമനുഷ്ഠിക്കുന്നു. ലോകമെമ്പാടുമുള്ള വിവിധ എൽ ആർചെ കമ്മ്യൂണിറ്റികളിലും, യോംഗ് സ്ട്രീറ്റ് മിഷനിലും, ജെയ്ൻ / ഫിഞ്ച് ഫാമിലി, കമ്മ്യൂണിറ്റി സെന്ററിലുമുള്ള പ്രവർത്തനങ്ങളിലും ആഗ്‌നസ് പങ്കാളിയാകുന്നു. ടൊറന്റോയിലെ നിരവധി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന വിവിധ ബോർഡുകളിലും അവർ സേവനമനുഷ്ഠിക്കുന്നു.

ലിംഗസമത്വം, സാമുദായിക കൂട്ടായ്മ, സാമൂഹിക പരിവർത്തനം, സംഘടനാ പ്രവർത്തനം എന്നിവയോടുള്ള അഭിനിവേശമുള്ള ഒരു പ്രമുഖ കമ്മ്യൂണിറ്റി ഡവലപ്മെന്റ് പ്രാക്ടീഷണറും അക്കാദമിക വ്യക്തിത്വവുമാണ് ഇന്ത്യൻ വംശജയായ ആഗ്‌നസ് തോമസ്. പ്രാദേശികമായും അന്തർദ്ദേശീയമായും പാർശ്വവത്കരിക്കപ്പെട്ട ഗ്രൂപ്പുകളുടെ അവകാശങ്ങൾക്കായി ദീർഘകാലമായി വാദിച്ച അവർ, കുടിയേറ്റക്കാർ, സ്ത്രീകൾ, കുട്ടികൾ, / ദൃശ്യ വൈകല്യമുള്ളവർ അല്ലെങ്കിൽ അപകടകരമായ തൊഴിൽ സാഹചര്യങ്ങളിൽ ഉള്ളവർ എന്നിവരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനുള്ള പ്രവർത്തനങ്ങളിലും മുൻ പന്തിയിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP