Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കാനഡയിലെ കോവിഡ് 19 നിയന്ത്രണങ്ങൾ പാലിച്ചില്ല; പിഴ ഈടാക്കിയ ബിസിനസുകളുടെ വിവരങ്ങൾ പുറത്ത്; ഏറ്റവും മുന്നിൽ ഹെയർസ്റ്റൈലിസ്റ്റ്, ബാർബർ ഷോപ്പുകൾ

കാനഡയിലെ കോവിഡ് 19 നിയന്ത്രണങ്ങൾ പാലിച്ചില്ല; പിഴ ഈടാക്കിയ ബിസിനസുകളുടെ വിവരങ്ങൾ പുറത്ത്; ഏറ്റവും മുന്നിൽ ഹെയർസ്റ്റൈലിസ്റ്റ്, ബാർബർ ഷോപ്പുകൾ

സ്വന്തം ലേഖകൻ

കാനഡയിൽ കോവിഡ് 19 നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച ആദ്യ മാസങ്ങളിൽ നിയമ ലംഘനം നടത്തിയ ബിസിനസുകളുടെ വിവരങ്ങൾ പുറത്ത്. ഇതിൽ ഭൂരിഭാഗം പിഴയും ലഭിച്ചിരിക്കുന്നത് ഒട്ടാവയിലെ ഹെയർസ്റ്റൈലിസ്റ്റ്, ബാർബർ ഷോപ്പുകൾക്കാണ്. അതേസമയം, നിയമലംഘനത്തിന് ആളുകൾക്ക് നൽകിയതിനേക്കാൾ കുറവാണ്.

കോവിഡ് 19 നിയന്ത്രണങ്ങൾക്ക് വിരുദ്ധമായ രീതിയിൽ ബിസിനസ് നടത്തിയവരിൽ നിന്നുമാണ് പിഴ ഈടാക്കിയത്. ഏപ്രിൽ മൂന്നു മുതൽ 16 പേർക്കാണ് സിറ്റി ഒട്ടാവ ബൈലോ ഓഫീസർമാർ കുറ്റം ചുമത്തിയതെന്ന് സിറ്റി സിബിസി ന്യൂസിന് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഒമ്പത് ഹെയർ സലൂണുകൾ അല്ലെങ്കിൽ ബാർബർ ഷോപ്പുകൾ, നാല് റെസ്റ്റോറന്റുകൾ, രണ്ട് ലാൻഡ്‌സ്‌കേപ്പിങ് കമ്പനികൾ, ഒരു ഗാർഡൻ സെന്റർ എന്നിവയ്ക്കാണ് പിഴ ചുമത്തിയത്.

പൊതുജനാരോഗ്യ അടിയന്തിര ഘട്ടത്തിൽ ബിസിനസുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന പ്രവിശ്യാ ഉത്തരവുകൾ പാലിക്കാത്തവരിൽ നിനനും 880 കനേഡിയൻ ഡോളറാണ് പിഴയായി ഈടാക്കുന്നത്. ആ ഓർഡറുകൾ നടപ്പിലാക്കുന്ന ഒരാളെ തടസ്സപ്പെടുത്തിയതിന് രണ്ട് പേർക്ക് 1,130 ഡോളർ അധിക പിഴയും ലഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP