Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓസ്‌ട്രേലിയയിൽ കൊറോണാ വൈറസ് കേസുകൾ വർധിക്കുന്നു; വിമാനങ്ങളുടെ എണ്ണം കുറയ്ക്കുവാൻ ആലോചനയെന്ന് പ്രധാനമന്ത്രി

ഓസ്‌ട്രേലിയയിൽ കൊറോണാ വൈറസ് കേസുകൾ വർധിക്കുന്നു; വിമാനങ്ങളുടെ എണ്ണം കുറയ്ക്കുവാൻ ആലോചനയെന്ന് പ്രധാനമന്ത്രി

സ്വന്തം ലേഖകൻ

ഓസ്ട്രേലിയയിൽ വീണ്ടും കൊറോണവൈറസ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ രാജ്യത്തേക്കുള്ള വിമാനങ്ങളുടെ എണ്ണം കുറയ്ക്കുവാൻ ആലോചനയെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസൻ. ഈ വെള്ളിയാഴ്ച ചേരുന്ന ദേശീയ ക്യാബിനറ്റ് യോഗത്തിൽ ഇതിനുള്ള നിർദ്ദേശം മുന്നോട്ടുവയ്ക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഓസ്ട്രേലിയ രാജ്യാന്തര അതിർത്തികൾ അടച്ച ശേഷം പൗരന്മാരെയും പെർമനന്റ് റെസിഡന്റ്സിനെയും അവരുടെ കുടുംബാംഗങ്ങളെയും മാത്രമാണ് രാജ്യത്തേക്ക് എത്താൻ അനുവദിക്കുന്നത്. ഇതോടെ വരുന്നവരുടെ എണ്ണം വൻ തോതിൽ കുറഞ്ഞിട്ടുണ്ട്. വരുന്നവർ സർക്കാർ നിയന്ത്രിത ഹോട്ടൽ ക്വാറന്റൈനും പൂർത്തിയാക്കണം.

ഹോട്ടൽ ക്വാറന്റൈൻ സജ്ജമാക്കുന്നത് സംസ്ഥാന സർക്കാരുകൾക്ക് അധിക ഭാരമാകുന്ന സാഹചര്യത്തിലും രാജ്യത്തുകൊറോണാ വൈറസ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലുമാണ് യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്താൻ ഫെഡറൽ സർക്കാർ ആലോചിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP