Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബ്രിട്ടനിൽ ഇന്നലെ മരിച്ചത് 15 പേർ മാത്രം; പുതിയ രോഗികളായി എത്തിയത് ആയിരത്തിൽ താഴേ പേർ

ബ്രിട്ടനിൽ ഇന്നലെ മരിച്ചത് 15 പേർ മാത്രം; പുതിയ രോഗികളായി എത്തിയത് ആയിരത്തിൽ താഴേ പേർ

സ്വന്തം ലേഖകൻ

ബ്രിട്ടനിൽ ഇന്നലെ രേഖപ്പെടുത്തിയത് വെറും 15 കോവിഡ് മരണങ്ങൾ മാത്രം. ലോക്ക്ഡൗണിനും 10 ദിവസങ്ങൾക്ക് മുൻപാണ് ഇതിലും കുറഞ്ഞ പ്രതിദിന മരണസംഖ്യ ബ്രിട്ടനിൽ ഉണ്ടായിട്ടുള്ളത്. ഇതോടെ ഔദ്യോഗിക കണക്കുകൾ അനുസരിച്ച് ബ്രിട്ടനിൽ കോവിഡ് ബാധമൂലം മരിച്ചവരുടെ എണ്ണം 42,467 ആയി.

എന്നാൽ യഥാർത്ഥ കണക്കനുസരിച്ച് അര ലക്ഷത്തിൽ അധികം പേർ മരണമടഞ്ഞിട്ടുണ്ടെന്നാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്. ഇതുകൂടാതെ, രോഗവ്യാപനത്തിന്റെ ശക്തി കുറയുന്നുവെന്ന സൂചനയായി ഇന്നലെ റിപ്പോർട്ട് ചെയ്ത 958 പുതിയ കേസുകളാണ്. ലോക്ക്ഡൗൺ പ്രഖ്യാപിച്ച മാർച്ച് 23 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന മരണസംഖ്യയാണിത്.

സാമൂഹിക അകലവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ നാളെ ഒരു വലിയ ഇളവ് പ്രഖ്യാപിക്കുമെന്ന് കരുതിയിരിക്കുമ്പോഴാണ് ഈ ആശ്വാസത്തിന്റെ വാർത്തകൾ പുറത്തുവരുന്നത്. ആളുകൾക്ക് സ്വതന്ത്രമായി ഇടപഴകാൻ കഴിയുന്ന സോഷ്യൽ ബബിളുകൾ വികസിപ്പിക്കുന്നതു സംബന്ധിച്ച പ്രഖ്യാപനം നാളെ ഉണ്ടാകുമെന്നാണ് കരുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP