Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സുന്ദരികളും സുന്ദരന്മാരും ആകുവാൻ ഇനി അധികനാൾ വേണ്ടാ; ഈമാസം അവസാനം ബാർബർഷോപ്പുകളും ബ്യൂട്ടി ഷോപ്പുകളും തുറക്കുവാൻ തീരുമാനം

സുന്ദരികളും സുന്ദരന്മാരും ആകുവാൻ ഇനി അധികനാൾ വേണ്ടാ; ഈമാസം അവസാനം ബാർബർഷോപ്പുകളും ബ്യൂട്ടി ഷോപ്പുകളും തുറക്കുവാൻ തീരുമാനം

സ്വന്തം ലേഖകൻ

ഏറെക്കാലമായി ബ്യൂട്ടിപാർലറുകളിൽ പോയി ഒന്നു സൗന്ദര്യ സംരക്ഷണം നടത്താൻ സാധിക്കാതെ വന്നവർക്ക് ആശ്വാസ നടപടി. ഈ മാസം അവസാനം മുതൽ ബാർബർഷോപ്പുകളും ബ്യൂട്ടി ഷോപ്പുകളും തുറക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്.

അയർലന്റിൽ ഈ മാസം 29നും നോർത്തേൺ അയർലന്റിൽ ജൂലായ് ആറോടെയും തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ എങ്കിൽ മൂന്നരമാസത്തിന് ശേഷമാണ് ബാർബർ ഷോപ്പുകൾ തുറക്കുന്നത്. മുടിയൊക്കെ വെട്ടി സുന്ദരനാകാനും ബ്യൂട്ടിപാർലറിൽ മുഖം മിനുക്കാനുമൊക്കെ സാധിക്കുമെന്നത് വലിയ ആശ്വാസമാണ് ആളുകൾക്ക് നൽകുന്നത്.

അഞ്ചുഘട്ടമായി ഇളവുകൾ നൽകാനായിരുന്നു നേരത്തേ സർക്കാർ തീരുമാനിച്ചിരുന്നത്. എന്നാൽ അത് നാലായി ചുരുക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഇപ്പോൾ. അതിനാൽ കൂടുതൽ ഇളവുകൾ നേരത്തേയായേക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP