Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിദേശത്തു നിന്ന് തിരിച്ചെത്തുന്നവർ തന്നെ ക്വാറന്റീൻ ചെലവും വഹിക്കണം; ക്വീൻസ്ലാന്റിൽ അടുത്ത മാസം മുതൽ പുതിയ വ്യവസ്ഥ

വിദേശത്തു നിന്ന് തിരിച്ചെത്തുന്നവർ തന്നെ ക്വാറന്റീൻ ചെലവും വഹിക്കണം; ക്വീൻസ്ലാന്റിൽ അടുത്ത മാസം മുതൽ പുതിയ വ്യവസ്ഥ

സ്വന്തം ലേഖകൻ

ക്വീൻസ്ലാന്റ്: വിദേശ രാജ്യങ്ങളിൽ നിന്നും ഓസ്‌ട്രേലിയയിലേക്ക് എത്തുന്ന ആളുകൾ നിർബന്ധമായും 14 ദിവസത്തെ ഹോട്ടൽ ക്വാറന്റൈനിൽ കഴിയേണ്ടതുണ്ട്. മാർച്ചിലാണ് ക്വാറന്റൈൻ സേവനം തുടങ്ങിയത്. ഇത്രയും മാസം 14 ദിവസത്തെ ക്വാറന്റൈന്റെ ചെലവ് പൂർണമായും സംസ്ഥാന സർക്കാരുകൾ വഹിച്ചുവെങ്കിലും അടുത്ത മാസം മുതൽ അതുണ്ടാവില്ലെന്ന റിപ്പോർട്ടാണ് ഇപ്പോൾ ലഭിക്കുന്നത്.

വൈറസ്ബാധയുടെ സാഹചര്യം മെച്ചപ്പെട്ടതോടെയാണ് ഇതിൽ മാറ്റം വരുത്തുവാൻ ക്വീൻസ്ലാന്റ് സർക്കാർ തീരുമാനിച്ചത്. ക്വീൻസ്ലാന്റിന്റെ ഈ ആവശ്യം കഴിഞ്ഞയാഴ്ച ചേർന്ന ദേശീയ ക്യാബിനറ്റ് യോഗം അംഗീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പാർലമെന്റിൽ നിയമഭേദഗതി പാസാക്കുകയും ചെയ്തു.

135 ഡോളർ ഹോട്ടൽ ചെലവ് ഉൾപ്പെടെയാണ് ഇത്. ഭക്ഷണച്ചെലവാണ് 65 ഡോളർ. അതായത്, ഒരാൾക്ക് 14 ദിവസത്തെ ക്വാറന്റൈന് 2,800 ഡോളറായിരിക്കും ചെലവ്. ഒരേ ഹോട്ടൽ മുറിയിൽ താമസിക്കുന്ന രണ്ടുപേരോ, ദമ്പതികളോ ആണെങ്കിൽ 3,710 ഡോളറാകും ചെലവ്. രണ്ട് മുതിർന്നവരും ഒരു കുട്ടിയുമുള്ള കുടുംബത്തിന് 4,165 ഡോളറും, രണ്ടു കുട്ടികളുള്ള കുടുംബത്തിന് 4,620 ഡോളറും ഫീസ് ഈടാക്കും.

ജൂലൈ ഒന്നു മുതലാകും ഈ മാറ്റം പ്രാബല്യത്തിൽ വരിക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP