Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വ്‌ലാഡിമിർ പുടിന് കിമ്മിന്റെ കത്ത്; അയൽ രാജ്യങ്ങളോടുള്ള നയതന്ത്രബന്ധം ഉത്തര കൊറിയ ശക്തമാക്കുന്നതായി സൂചന

വ്‌ലാഡിമിർ പുടിന് കിമ്മിന്റെ കത്ത്; അയൽ രാജ്യങ്ങളോടുള്ള നയതന്ത്രബന്ധം ഉത്തര കൊറിയ ശക്തമാക്കുന്നതായി സൂചന

സ്വന്തം ലേഖകൻ

സശാസോൾ: രണ്ടാം ലോകമഹായുദ്ധ വിജയത്തിന്റെ 75-ാം വാർഷിക ആഘോഷങ്ങൾക്കും കൊവിഡ് വൈറസ് വ്യാപനത്തിനെതിരെ റഷ്യ നടത്തുന്ന പ്രവർത്തനങ്ങൾക്കും ആശംസയറിയിച്ചു കൊണ്ട് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിന് കത്തയച്ചു. ഉത്തര കൊറിയൻ മാധ്യമമായ കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസിയാണ് വാർത്ത പുറത്തുവിട്ടത്. ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിംഗിന് ശബ്ദ സന്ദേശമയച്ചതിന് പിന്നാലെയാണ് കിം പുടിന് കത്തയച്ചിരിക്കുന്നത്.

അയൽ രാജ്യങ്ങളോടുള്ള നയതന്ത്രബന്ധം ശക്തമാക്കുകയാണ് കിമ്മിന്റെ ലക്ഷ്യമെന്ന് വിദഗ്ദർ പറയുന്നു. യുദ്ധത്തിൽ റഷ്യ നേടിയ വിജയം കൊവിഡ് വ്യാപനം തടയുന്നതിലും ആവർത്തിക്കുമെന്നും ശക്തമായ റഷ്യയെ പടുത്തുയർത്താൻ ആശംസകൾ നേരുന്നതായും കിം കത്തിൽ പറയുന്നതായി വാർത്താ ഏജൻസി വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP