Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഷോപ്പിങ് നടത്താൻ 'ഗ്രേറ്റ് സിംഗപ്പൂർ സെയിൽ' നെ കാത്തിരുന്നവർ അറിഞ്ഞോളൂ... ഈ വർഷം പരിപാടി ഇല്ല; ജിഎസ്എസ് റദ്ദാക്കുന്നത് 26 വർഷത്തെ ചരിത്രത്തിൽ ആദ്യം;

ഷോപ്പിങ് നടത്താൻ 'ഗ്രേറ്റ് സിംഗപ്പൂർ സെയിൽ' നെ കാത്തിരുന്നവർ അറിഞ്ഞോളൂ... ഈ വർഷം പരിപാടി ഇല്ല; ജിഎസ്എസ് റദ്ദാക്കുന്നത് 26 വർഷത്തെ ചരിത്രത്തിൽ ആദ്യം;

സ്വന്തം ലേഖകൻ

സിംഗപ്പൂർ: ഈ വർഷം 'ഗ്രേറ്റ് സിംഗപ്പൂർ സെയിൽ' പരിപാടി റദ്ദാക്കി. 26 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് പരിപാടി റദ്ദാക്കിയത്. സാധാരണ ജൂൺ - ഓഗസ്റ്റ് മാസങ്ങൾക്കിടയിലാണ് ഗ്രേറ്റ് സിംഗപ്പൂർ സെയിൽ നടത്തുന്നത്. കൊവിഡ് 19 മഹാവ്യാധിയുടെ പശ്ചാത്തലത്തിലാണ് പരിപാടി റദ്ദാക്കിയതെന്ന് ജിഎസ്എസ് സംഘടിപ്പിക്കുന്ന സിംഗപ്പൂർ റീട്ടെയിലേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി.

സിംഗപ്പൂരുകാർക്കും ടൂറിസ്റ്റുകൾക്കും മികച്ച ഷോപ്പിങ് അനുഭവം നൽകുന്നതിന് നേരിട്ടും ഓൺലൈനായും അടുത്ത വർഷം വിൽപന നടത്തുമെന്ന് എസ്ആർഎ എക്‌സിക്യൂട്ടീവ് ഡയറക്ടർ റോസ് ടോംങ് വ്യക്തമാക്കി. പരമ്പരാഗതമായി ചില്ലറ വിൽപ്പനക്കാർ വിലക്കിഴിവുകളും പ്രമോഷനുകളും നൽകുന്ന പരിപാടിയാണിത്. എന്നാൽ കഴിഞ്ഞ വർഷം പരിപാടിയുടെ പ്രസക്തി നഷ്ടപ്പെട്ടുവെന്ന് വ്യാപകമായി വിമർശനങ്ങൾ ഉയർന്നപ്പോൾ ഇക്കുറി നവീകരണത്തിന് വിധേയമാക്കിയിരുന്നു.

അതിന്റെ ഭാഗമായി പരിപാടിയുടെ ദൈർഘ്യം പകുതിയായി കുറയ്ക്കുകയും ബാക്കി സമയം പോപ്പ്-അപ്പ് മാർക്കറ്റ്, ഫാഷൻ ഷോകൾ, ഫിലിം സ്‌ക്രീനിങ് എന്നിവയ്ക്കായി വിനിയോഗിക്കുവാനും തീരുമാനിച്ചിരുന്നു. ജൂൺ ഒന്നിന് സർക്യൂട്ട് ബ്രേക്കർ അവസാനിക്കുന്ന സാഹചര്യത്തിൽ പരിപാടി നടക്കുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. മാത്രമല്ല, ടൂറിസ്റ്റുകൾ നിരവധി എത്തുന്ന സമയമായതിനാലും സ്‌കൂൾ അവധികൾ ഉള്ള സമയം ആയതിനാലും പരിപാടി റദ്ദാക്കിയതിനെ വളരെയധികം ആശ്ചര്യത്തോടെയാണ് ജനങ്ങൾ നോക്കി കാണുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP