Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വൈറസിന്റെ അതിവേഗ വ്യാപനത്തിലും മരണസംഖ്യ ഒരാഴ്ചയ്ക്കിടെ ഇരട്ടിയായതിലും ആശങ്ക പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടന

വൈറസിന്റെ അതിവേഗ വ്യാപനത്തിലും മരണസംഖ്യ ഒരാഴ്ചയ്ക്കിടെ ഇരട്ടിയായതിലും ആശങ്ക പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടന

സ്വന്തം ലേഖകൻ

ജനീവ : കൊറോണ വൈറസിന്റെ അതിവേഗ വ്യാപനത്തിലും മരണസംഖ്യ ഒരാഴ്ചയ്ക്കിടെ ഇരട്ടിയായതിലും ലോകാരോഗ്യ സംഘടന ആശങ്ക പ്രകടിപ്പിച്ചു. ലോകരാഷ്ട്രങ്ങളിൽ കോവിഡ് പടർന്നുപിടിക്കുന്നത് സെക്കന്റുകൾക്കുള്ളിൽ .മരണം 53,000 കവിഞ്ഞു . പത്ത് ലക്ഷത്തിലധികം പേർക്ക് രോഗബാധ.

യുകെയിൽ കോവിഡ് മരണം 24% വർധിച്ച് 2921 ആയി. ഒരു ദിവസം മരണം അഞ്ഞൂറിലേറെ. ആകെ രോഗികൾ 33,718. ഇറാനിൽ മരണം 3,000 കവിഞ്ഞു. ഇന്നലെ മാത്രം 124 മരണം. രാജ്യത്തെ രോഗികൾ അരലക്ഷം. ബിസിനസ് സ്ഥാപനങ്ങൾ 27% ജീവനക്കാരെ വെട്ടിക്കുറച്ചു.

തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യ പ്രസിഡന്റ് വ്ളാഡിമിർ പുടിനും നടത്തിയ ഫോൺ സംഭാഷണത്തിന്റെ അടിസ്ഥാനത്തിൽ ഇറക്കുമതിക്കു ധാരണയായിരുന്നു. ഫ്ലോറിഡ, ജോർജിയ, മിസിസിപ്പി, നെവാഡ എന്നീ സംസ്ഥാനങ്ങളിലും വീടിനു പുറത്തിറങ്ങുന്നതിനു നിയന്ത്രണം ഏർപ്പെടുത്തി. ഇതോടെ 80 % അമേരിക്കക്കാരും ലോക്ഡൗണിലായിഇസ്രയേലിൽ ആരോഗ്യമന്ത്രി യാക്കോവ് ലിറ്റ്‌സ്മനും (71) ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. ലിറ്റ്‌സ്മനുമായി അടുത്തിടപഴകിയ മൊസാദ് തലവൻ യോസി കോയെൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മേർ ബിൻ ഷബാത് അടക്കം ഒട്ടേറെ മുതിർന്ന ഉദ്യോഗസ്ഥരും ഐസലേഷനിലായി. ആകെ രോഗികൾ 6857.

മരണം 36.10,15,059 പേരാണു രോഗബാധിതർ. ആകെ മരണം 53,167. ഇതുവരെ രോഗമുക്തി നേടിയവർ 2,12,035 പേരാണ്. രോഗബാധിതരുടെ എണ്ണത്തിൽ യുഎസ് ആണ് മുന്നിൽ 2,44,877 പേർ. യുഎസിലെ മരണസംഖ്യ 6070. മരണനിരക്കിൽ ഇറ്റലിയാണു മുന്നിൽ. 1,15,242 പേർക്കു രോഗം വന്നപ്പോൾ 13,915 പേർക്കു ജീവൻ നഷ്ടപ്പെട്ടു.

കോവിഡ് രോഗികൾ ലക്ഷങ്ങളായി പെരുകിയതോടെ യുഎസിൽ മാസ്‌ക്, ഗൗൺ, കയ്യുറകൾ എന്നീ അടിയന്തര മെഡിക്കൽ ഉപകരണങ്ങൾക്ക് ക്ഷാമമുണ്ട്. വെന്റിലേറ്ററുകൾ അടക്കം 60 ടൺ മെഡിക്കൽ ഉപകരണങ്ങളുമായി റഷ്യൻ വിമാനം ബുധനാഴ്ച ന്യൂയോർക്കിലിറങ്ങി. .

ഒരു ദിവസം 950 പേർ മരിച്ചതോടെ സ്പെയിനിൽ കോവിഡ് മരണം 10,348 ആയി. രാജ്യത്തു മാത്രമല്ല, ലോകത്തുതന്നെ ആദ്യമായാണ് ഒരു ദിവസം ഇത്രയധികം കോവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നത്. സ്പെയിനിൽ രോഗബാധിതർ 1,12,065. നേരത്തെ ഒരു ദിവസത്തെ കൂടിയ മരണത്തിൽ ഇറ്റലിയായിരുന്നു മുന്നിൽ, മാർച്ച് 27ന് 919 പേർ.

ലാറ്റിനമേരിക്കൻ- കരീബിയൻ രാജ്യങ്ങളിലായി ആകെ രോഗികൾ 20,000 കവിഞ്ഞു. മരണം 500. ബ്രസീലിൽ ആണ് ഏറ്റവും കൂടുതൽ രോഗികൾ. ഇക്വഡോറിലെ തുറമുഖ നഗരമായ ഗുവാക്വിലിലെ വീടുകളിൽ നിന്നു സൈന്യം 150 മൃതദേഹങ്ങൾ കണ്ടെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP