Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ത്വക് രോഗം: മാതാവിനേയും മകനേയും വിമാനത്തിൽ നിന്നും ഇറക്കിവിട്ടു

ത്വക് രോഗം: മാതാവിനേയും മകനേയും വിമാനത്തിൽ നിന്നും ഇറക്കിവിട്ടു

പി.പി. ചെറിയാൻ

ഡാളസ്: എൽപാറസാ വിമാനത്തിൽ നിന്നും ഡാളസിലേക്ക് പുറപ്പെടാനിരുന്ന അമേരിക്കൻ എയർലൈൻസിൽ നിന്നും ജന്മനാ ഉണ്ടായിരുന്ന ത്വക് രോഗത്തിന്റെ പേരിൽ മാതാവിനേയും മകനേയും ഇറക്കിവിട്ടു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ശരീരത്തിലും മുഖത്തും ചുവന്നു തടിച്ച പാടുകളുള്ള ഇവരെ കുറിച്ച് മറ്റു യാത്രക്കാർ പരാതിപ്പെട്ടതിനെ തുടർന്നാണ് വിമാന ജോലിക്കാർ ഇവരെ ഇറക്കിവിടാൻ നിർബന്ധിതരായത്. ഇവരെ യാത്ര തുടരാൻ അനുവദിക്കണമെന്ന ജീവനക്കാരുടെ ആവശ്യം യാത്രക്കാർ ചെവിക്കൊണ്ടില്ല.

മിലിട്ടറിയിലായിരുന്ന ഭർത്താവ് ഡാളസിൽ നിന്നും ആക്ടീവ് ഡ്യൂട്ടിയിൽ പോകുന്നതിനു മുമ്പ് യാത്രപറയുന്നതിനായിരുന്നു ഇവർ ഡാളസിലേക്കു പുറപ്പെട്ടത്. മാതാവ് ജോർദാൻ ഫ്ളേക്കും, കുട്ടി ജൽസണും ജന്മനാതന്നെ ത്വക് രോഗം ഉണ്ടായിരുന്നതായും, എന്നാൽ വിമാനത്തിൽ സഞ്ചരിക്കുന്നതിനു ഡോക്ടർമാർ അനുമതി നൽകിയിരുന്നുവെന്നും മാതാവ് പറഞ്ഞു.

തന്റെ ജീവിതത്തിൽ ആദ്യ അനുഭവമാണെന്നും ഇതു വല്ലാതെ തങ്ങളെ വേദനിപ്പിച്ചതായും ജോർദാൻ പറഞ്ഞു.

എന്നാൽ മാതാവിനേയും മകനേയും വിമാനത്തിൽ നിന്നും ഇറക്കി അവർക്ക് താമസിക്കുന്നതിനു സൗകര്യം ഒരുക്കിയതായും, മറ്റൊരു വിമാനത്തിൽ കയറ്റിവിട്ടതായും വിമാനാധികൃതർ അറിയിച്ചു. സംഭവനത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും അധികൃതർ പറഞ്ഞു.

ശരീരത്തിൽ നിന്നും ദുർഗന്ധം വമിക്കുന്നു എന്ന പരാതിയെ തുടർന്നു വിമാനത്തിൽ നിന്നും യാത്രക്കാരനെ ഇറക്കിവിട്ട സംഭവം ഈയിടെ റിപ്പോർട്ട് ചെയ്തിരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP