Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഇന്ത്യക്കെതിരായ ചൈനീസ് ഭീഷണി ചെറുക്കേണ്ടതുണ്ടെന്ന് മൈക്ക് പോംപിയോ

ഇന്ത്യക്കെതിരായ ചൈനീസ് ഭീഷണി ചെറുക്കേണ്ടതുണ്ടെന്ന് മൈക്ക് പോംപിയോ

പി.പി. ചെറിയാൻ

വാഷിങ്ടൺ ഡി സി : ഇന്ത്യക്കെതിരായ ചൈനീസ് ഭീഷണി ചെറുക്കേണ്ടതുണ്ടെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ.അതിർത്തി വിഷയത്തിൽ ഇന്ത്യയെ പിന്തുണച്ച് അമേരിക്ക രംഗത്തെത്തി . യൂറോപ്പിലുള്ള അമേരിക്കൻ സൈനികരെ മാറ്റി വിന്യസിക്കുമെന്നും ചൈനീസ് ഭീഷണി മുന്നിൽ കണ്ടായിരിക്കും സേനാ വിന്യാസമെന്നും പോംപിയോ അറിയിച്ചു. ബ്രസൽസ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി.

അതിർത്തിയിൽ ഇന്ത്യയും ചൈനയും വൻ തോതിൽ സൈനികസാന്നിദ്ധ്യം കൂട്ടുന്നതിനിടെയാണ് അമേരിക്ക നയം വ്യക്തമാക്കുന്നത്. ജർമ്മനിയിലെ അമേരിക്കൻ സേനാ സാന്നിദ്ധ്യം കുറയ്ക്കുകയാണെന്നും ഈ സേനയെ ചൈനീസ് ഭീഷണി നേരിടുന്ന തരത്തിൽ ഏഷ്യയിൽ പുനർവിന്യസിക്കുമെന്നുമാണ് പോംപിയോ പറഞ്ഞത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും പീപ്പിൾസ് ലിബറേഷൻ ആർമിയുടെയും നടപടികൾ ഇന്ത്യക്കും, വിയറ്റ്‌നാം, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങൾക്ക് ഭീഷണിയാകുന്നുണ്ടെന്നും ഇത് കണക്കാക്കി ഉചിതമായ സ്ഥാനങ്ങളിലേക്ക് സേനാ വിന്യാസം നടത്തുകയാണെന്നും പോംപിയോ പറഞ്ഞു. നേരത്തെ ഇരു രാജ്യങ്ങളും അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നായിരുന്നു അമേരിക്കയുടെ നിലപാട്.

ജർമനിയിലെ അമേരിക്കൻ സൈനികരുടെ എണ്ണം വെട്ടിക്കുറയ്ക്കുമെന്ന് അടുത്തിടെ പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനം യൂറോപ്യൻ യൂണിയൻ രാജ്യങ്ങളെ പ്രകോപിപ്പിച്ചിരുന്നു. അതേക്കുറിച്ച് ചോദിച്ചപ്പോഴാണ് ജർമനിയിൽ നിന്ന് സൈനികരെ കുറയ്ക്കുന്നത് തന്ത്രപരമായ തീരുമാനമാണെന്നും സൈനികരെ ഇന്ത്യൻ അതിർത്തിയിൽ വിന്യസിക്കുമെന്ന സൂചനയും പോംപിയോ നൽകിയത്.ദക്ഷിണ ചൈനാ കടലിലെ ചൈനീസ് ആധിപത്യവും വെല്ലുവിളിയാണെന്നും പോംപിയോ പറഞ്ഞു. ചൈനയുടെ വെല്ലുവിളികളെ നേരിടാൻ യുഎസ് സൈന്യം ഉചിതമായി നിലകൊള്ളുന്നുവെന്ന് ഞങ്ങൾ ഉറപ്പാക്കാൻ പോകുകയാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP