Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോഷ്ടാവാണെന്ന് തെറ്റിദ്ധരിച്ചു വീട്ടുടമസ്ഥന്റെ വെടിയേറ്റ് ടെക്സ്സ പൊലീസ് ഓഫീസർ കൊല്ലപ്പെട്ടു

മോഷ്ടാവാണെന്ന് തെറ്റിദ്ധരിച്ചു വീട്ടുടമസ്ഥന്റെ വെടിയേറ്റ് ടെക്സ്സ പൊലീസ് ഓഫീസർ കൊല്ലപ്പെട്ടു

പി.പി. ചെറിയാൻ

മിഡിൽലാന്റ്(ടെക്സസ്): ഹോം സെക്യൂരിററി അലാമിനെ കുറിച്ചു അന്വേഷിക്കാൻ എത്തിയ പൊലീസ് ഓഫീസറെ മോ്ഷ്ടാവാണെന്ന് തെറ്റിദ്ധരിച്ചു വീട്ടുടമസ്ഥൻ വെടിവെച്ചതിനെ തുടർന്ന് നെയ്തൻ ഹിഡിൽ ബെർഗ്(28) കൊല്ലപ്പെട്ടു.

മാർച്ച് 5 ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം സെക്യൂരിറ്റി അലാം ലഭിച്ചതിനെ തുടർന്ന് മൂന്ന് പൊലീസ് ഓഫീസർമാരാണ് വീടിനു മുമ്പിലെത്തിയത്.

രണ്ടു ഓഫീസർമാർ കാറിലിരിക്കെ നെയ്തൻ വീടിനുമുമ്പിലേക്ക് നടന്നടത്തു. വെടിയുണ്ട ഏൽക്കാതിരിക്കുന്നതിനുള്ള വെസ്റ്റും ഇയാൾ ധരിച്ചിരുന്നു.മുൻവശത്തെ വാതിൽ തുറന്ന് ഉടനെ കാറിലിരുന്നവർ തങ്ങൾ പൊലീസ് ഓഫീസരാണെന്ന് ഉറക്കെ വിളിച്ചു പറഞ്ഞുവെങ്കിലും വീട്ടുടമസ്ഥൻ ശ്രദ്ധിച്ചില്ല. തോക്കിൽ നിന്നും ചീറി പാഞ്ഞ വെടിയുണ്ട വെസ്ററിനു തൊട്ടുമുകളിലാണ് തറച്ചത്. ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ വീട്ടുടമസ്ഥനെ (ഡേവിഡ് ചാൾസ്) അറസ്റ്റു ചെയ്തു. 75,000 ഡോളറിന്റെ ജാമ്യം അനുവദിച്ചു. മിഡ് ലാന്റ് സിറ്റി പൊലീസിന്റെ 31 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഡ്യൂട്ടിക്കിടയിൽ പൊലീസ് ഓഫീസർ കൊല്ലപ്പെടുന്നത്.ചൊവ്വാഴ്‌ച്ച ഉച്ചതിരിഞ്ഞ് നെയ്തന്റെ മൃതദേഹം ഫോർട്ട് വർത്തിൽ എത്തിച്ചു. അഞ്ചു വർഷത്തെ സേവനമാണ് ഇയാൾക്കുണ്ടായിരുന്നത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP