Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പല പ്രദേശങ്ങളിലും രണ്ട് സെന്റിമീറ്റർ വരെ ഉയരത്തിൽ മഞ്ഞ് പൊങ്ങിനില്ക്കുന്നു; വരുന്ന ആഴ്‌ച്ചകളിലും വ്യാപകമായ മഞ്ഞ് വീഴ്‌ച്ചക്കും ഹിമപാതവും ഉറപ്പ്; തണുത്ത് വിറച്ച് അയർലന്റ് ജനത; രാജ്യമൊട്ടാകെ യെല്ലോ വാണിങ് പുറപ്പെടുവിച്ച് മെറ്റ് ഐറാൻ

പല പ്രദേശങ്ങളിലും രണ്ട് സെന്റിമീറ്റർ വരെ ഉയരത്തിൽ മഞ്ഞ് പൊങ്ങിനില്ക്കുന്നു; വരുന്ന ആഴ്‌ച്ചകളിലും വ്യാപകമായ മഞ്ഞ് വീഴ്‌ച്ചക്കും ഹിമപാതവും ഉറപ്പ്; തണുത്ത് വിറച്ച് അയർലന്റ് ജനത; രാജ്യമൊട്ടാകെ യെല്ലോ വാണിങ് പുറപ്പെടുവിച്ച് മെറ്റ് ഐറാൻ

ഡബ്ലിൻ: യൂറോപ്പിൽ ഉടനീളം അതിശക്തമായ നിലയിലേക്ക് ഉയർന്നിരിക്കുന്ന മഞ്ഞുവീഴ്ചയിലും ഹിമക്കാറ്റിലും അയർലന്റിനെയും പൊതിഞ്ഞിരിക്കുകയാണ്. രാജ്യം വീണ്ടും കൊടും തണുപ്പിലേയ്ക്കെന്ന സൂചന നൽകി രാജ്യത്ത് മഞ്ഞ് വീഴ്ച ശക്തമായിരിക്കുകയാണ് ഇതോടെ രാജ്യമൊട്ടാകെ യെല്ലോ വാണിങ് പുറപ്പെടുവിച്ചിരിക്കുകയാണ് മെറ്റ് ഐറാൻ.

അൾസ്റ്റർ, കോനാക്ട് മേഖലകളിൽ കനത്ത മഞ്ഞ് വീഴ്ചയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. മാത്രമല്ല പല പ്രദേശങ്ങളിലും രണ്ട് സെന്റിമീറ്റർ വരെ ഉയരത്തിൽ മഞ്ഞ് പൊങ്ങിയിട്ടുണ്ട്.അടുത്ത ഏതാനും ദിവസങ്ങളിൽ മിക്കവാറും എല്ലാ കൗണ്ടികളിലും വ്യാപകമായ മഞ്ഞും ഹിമപാതവും ഉണ്ടാകുമെന്ന് കരുതുന്നത്.

രാജ്യത്തെ ഉയർന്ന പ്രദേശങ്ങളിൽ കനത്ത മഞ്ഞ് വീഴ്ചയാണ് രേഖപ്പെടുത്തിയത്. രാത്രിയിൽ മൈനസ് നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില താഴുമെന്ന് മുന്നറിയിപ്പുണ്ട്. വരും ദിവസങ്ങളിൽ ഇത് തുടരുമെന്നും രാത്രിയിൽ ശൈത്യകാറ്റും തണുപ്പും നിറഞ്ഞതാകുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP