Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അങ്കമാലി സ്വദേശിയുടെ മൃതദേഹം ഒരു മാസത്തിനു ശേഷം നാട്ടിലേക്ക്; മെജോ വർഗീസിന്റെ അന്ത്യയാത്ര 'വന്ദേഭാരത് വിമാനത്തിൽ'; ആദരാഞ്ജലികൾ നേർന്ന് ഓസ്‌ട്രേലിയൻ മലയാളികൾ

അങ്കമാലി സ്വദേശിയുടെ മൃതദേഹം ഒരു മാസത്തിനു ശേഷം നാട്ടിലേക്ക്; മെജോ വർഗീസിന്റെ അന്ത്യയാത്ര 'വന്ദേഭാരത് വിമാനത്തിൽ'; ആദരാഞ്ജലികൾ നേർന്ന് ഓസ്‌ട്രേലിയൻ മലയാളികൾ

സ്വന്തം ലേഖകൻ

ന്യൂ സൗത്ത് വെയിൽസിൽ കുഴഞ്ഞു വീണു അങ്കമാലി സ്വദേശിയുടെ മൃതദേഹം ഒരു മാസത്തിനു ശേഷം കേരളത്തിലേക്ക് കൊണ്ടുപോയി. പോർട്ട് മക്വാറിയിൽ ഏപ്രിൽ 25ന് മരിച്ച മെജോ വർഗീസിന്റെ മൃതദേഹമാണ് വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള മെൽബൺ കൊച്ചി വിമാനത്തിൽ കൊണ്ടുപോയത്.

ന്യൂ സൗത്ത് വെയിൽസിലെ പോർട്ട് മക്വയറിലാണ് അങ്കമാലി നോർത്ത് കിടങ്ങൂർ കുന്നപ്പിള്ളി കുടുംബാംഗമായ മെജോ വർഗീസ് താമസിച്ചിരുന്നത്. 36 വയസ് മാത്രമായിരുന്നു പ്രായം. പ്രഭാത സൈക്കിൾ സവാരി ചെയ്യവേ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു.

ഉടൻ തന്നെ എമർജൻസി പാരാമെഡിക്‌സ് എത്തുകയും തുടർന്ന് ആംബുലൻസിൽ പോർട്ട് മക്വയർ ബേസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും പതിനൊന്നു മണിയോടെ മരണം സംഭവിക്കുകയായിരുന്നു. പോർട്ട് മക്വയറിലുള്ള ഒരു നഴ്‌സിങ് ഹോമിൽ നഴ്‌സായി ജോലി നോക്കി വരുകയായിരുന്നു മെജോ. ഭാര്യ സൗമ്യാ പോർട്ട് മക്വയറിർ ഹോസ്പിറ്റലിൽ നഴ്‌സായി ജോലി ചെയ്യുന്നു. അഞ്ചു വയസുള്ള ജോൺസ് മകനാണ്.

അയർലന്റിലെ റാത്തോത്തിൽ താമസിച്ചിരുന്ന മെജോയും കുടുംബവും 2013 അവസാനമാണ് ഓസ്‌ട്രേലിയക്ക് കുടിയേറിയത്. അയർലന്റിലെ അറിയപ്പെടുന്ന ബാഡ്മിന്റൺ താരമായിരുന്ന മെജോ കെബിസിയുടെ സജീവപ്രവർത്തകനും ആയിരുന്നു. അയർലന്റിലെ ഹിൽ ബ്രൂസ് നഴ്‌സിങ്‌ഹോമിൽ സ്റ്റാഫ് നഴ്‌സായാണ് ജോലി ചെയ്തിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP