Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാൽ പിഴ കയ്യോടെ കിട്ടും; നിയമഭേദഗതിയുമായി കുവൈത്ത്; ശ്രദ്ധിച്ചില്ലെങ്കിൽ ഞൊടിയിടയിൽ കീശ കാലിയാകും

മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാൽ പിഴ കയ്യോടെ കിട്ടും; നിയമഭേദഗതിയുമായി കുവൈത്ത്; ശ്രദ്ധിച്ചില്ലെങ്കിൽ ഞൊടിയിടയിൽ കീശ കാലിയാകും

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി: മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവരിൽനിന്ന് പിഴ നേരിട്ട് ഈടാക്കാൻ നിയമഭേദഗതിയുമായി കുവൈത്ത്. നിലവിൽ സാംക്രമിക രോഗങ്ങൾക്കെതിരായ പ്രതിരോധ നടപടികൾ അവഗണിക്കുന്നവർക്കെതിരെ കേസെടുത്ത് കോടതിയിൽ ഹാജരാക്കണമെന്നാണ് നിയമവ്യവസ്ഥ. ഇതിൽ ഭേദഗതിവരുത്തി പിഴ തത്സമയം ഈടാക്കുന്നതിനുള്ള വ്യവസ്ഥ ചേർക്കാനാണ് തീരുമാനം.

പ്രതിരോധ നടപടികൾ അവലോകനം ചെയ്യുന്നതിനുള്ള സമിതി ഇക്കാര്യം അംഗീകരിച്ചതായി മുനിസിപ്പാലിറ്റ് ഡയറക്ടർ ജനറൽ അഹമ്മദ് അൽ മൻഫൂഹി പറഞ്ഞു.

കോവിഡ് പ്രതിരോധത്തിനുള്ള നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ.ബാസിൽ അൽ സബാഹ് അഭ്യർത്ഥിച്ചു. നിയന്ത്രണങ്ങൾ പാലിക്കാൻ മടിച്ചാൽ ഇളവുകൾ പിൻവലിക്കുന്നത് ആലോചിക്കേണ്ടിവരുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP