Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൊറോണ വൈറസ്: സിംഗപ്പൂരിൽ പുനരുപയോഗിക്കാവുന്ന മികച്ച മാസ്‌കുകൾ തയ്യാർ; വിതരണം മെയ് 26 മുതൽ ജൂൺ 14 വരെ; വിദേശ തൊഴിലാളികൾക്കും ലഭിക്കും

കൊറോണ വൈറസ്: സിംഗപ്പൂരിൽ പുനരുപയോഗിക്കാവുന്ന മികച്ച മാസ്‌കുകൾ തയ്യാർ; വിതരണം മെയ് 26 മുതൽ ജൂൺ 14 വരെ; വിദേശ തൊഴിലാളികൾക്കും ലഭിക്കും

സ്വന്തം ലേഖകൻ

സിംഗപ്പൂർ: മാസ്‌ക് വിതരണത്തിന്റെ മൂന്നാം ഘട്ടം അടുത്ത ചൊവ്വാഴ്ച 26-ാം തീയതി മുതൽ ആരംഭിക്കും. ഇതിലൂടെ മെച്ചപ്പെട്ട പുനരുപയോഗിക്കാവുന്ന മാസ്‌കുകൾ ശേഖരിക്കാൻ കഴിയും. ധരിക്കാൻ സുഖമുള്ളതും വൃത്തിയാക്കി വീണ്ടും ഉപയോഗിക്കുവാൻ സാധിക്കുന്നതുമാണ് പുതിയ മാസ്‌കുകൾ. ജൂൺ 14 വരെയാണ് ഇവ വിതരണം ചെയ്യുക.

സിംഗപ്പൂരിലെ 109 കമ്മ്യൂണിറ്റി ക്ലബ്ബുകളിലും റെസിഡന്റ്‌സ് കമ്മിറ്റി സെന്ററുകളിലും ആയിരിക്കും ഇവയുടെ വിതരണം നടക്കുക. ഇത്തവണ, 24 മണിക്കൂറും പ്രവർത്തിക്കുന്ന വെൻഡിങ് മെഷീനുകളിൽ നിന്നും ഇവ എടുക്കാം. കളക്ഷൻ കൗണ്ടറുകളിൽ നിന്നും ഈ മാസ്‌കുകൾ എടുക്കാൻ കഴിയാത്തവർക്കായി 400 ഓളം മെഷീനുകൾ എല്ലാ സിസികളിലും സ്ഥാപിക്കും.

സാധുവായ തിരിച്ചറിയൽ കാർഡുള്ള താമസക്കാർക്ക് ഒരാൾക്ക് ഒരു മാസ്‌ക് വീതം ശേഖരിക്കാനാകും. വിദേശ ഗാർഹിക തൊഴിലാളികൾ, ഡോർമിറ്ററികളിൽ താമസിക്കാത്ത വിദേശ തൊഴിലാളികൾ, ഹോസ്റ്റലുകളിൽ താമസിക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഡോർമിറ്ററികളിൽ താമസിക്കുന്ന വിദേശ തൊഴിലാളികൾക്ക് മാൻപവർ മന്ത്രാലയം മാസ്‌ക് വിതരണം ചെയ്യും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP