Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഷോപ്പിങ് ചെയ്യുമ്പോഴും പുറത്തിറങ്ങുമ്പോഴും കയ്യുറകൾ ഉപയോഗിക്കേണ്ട; നിർബന്ധം മാസ്‌ക് മാത്രം; ഹെൽത്ത് സർവീസ് എക്‌സിക്യൂട്ടീവിന്റെ നിർദ്ദേശം ഇങ്ങനെ

ഷോപ്പിങ് ചെയ്യുമ്പോഴും പുറത്തിറങ്ങുമ്പോഴും കയ്യുറകൾ ഉപയോഗിക്കേണ്ട; നിർബന്ധം മാസ്‌ക് മാത്രം; ഹെൽത്ത് സർവീസ് എക്‌സിക്യൂട്ടീവിന്റെ നിർദ്ദേശം ഇങ്ങനെ

സ്വന്തം ലേഖകൻ

കോവിഡ് -19 ൽ നിന്ന് സംരക്ഷണം ഉറപ്പാക്കാൻ നിരവധി പേർ കയ്യുറകൾ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ചും ഷോപ്പിങ് നടത്തുമ്പോഴോ പുറത്തു യാത്ര ചെയ്യുമ്പോഴും എല്ലാമാണ് കയ്യുറകൾ ഉപയോഗിക്കുന്നത് എന്നാൽ ഈ സമയങ്ങളിൽ കയ്യുറയുടെ ആവശ്യമില്ലെന്ന് ഹെൽത്ത് സർവീസ് എക്‌സിക്യൂട്ടീവ് അറിയിച്ചു. കയ്യുറകൾ ധരിക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടനയും രംഗത്ത് എത്തി. ലോകാരോഗ്യ സംഘടനയുടെ ശുചിത്വ ദിനത്തിലാണ് ലോകാരോഗ്യ സംഘടന ഇക്കാര്യം അറിയിച്ചത്.

അതേസമയം, വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി പൊതുഗതാഗതവും വിൽപ്പന ശാലകളിലും മറ്റും പോകുന്ന സാഹചര്യങ്ങളിൽ ''ഫെയ്‌സ് കവറുകൾ'' ഉപയോഗിക്കാൻ ദേശീയ പൊതുജനാരോഗ്യ ടീം ശുപാർശ ചെയ്യുന്നു. ആശുപത്രികൾ പോലുള്ള പ്രത്യേക ക്രമീകരണങ്ങളിൽ പോലും കയ്യുറകൾ അഴിക്കുമ്പോൾ കൈ ശുചിത്വം പാലിക്കണമെന്നും വീട്ടിൽ നിന്ന് ജോലിചെയ്യുന്നവർ കമ്പ്യൂട്ടറുകൾ, മൊബൈലുകൾ എന്നിവയുടെ ഉപരിതലങ്ങൾ വൃത്തിയാക്കണമെന്നും എച്ച്എസ്ഇ നിർദ്ദേശിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP