Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൈക്രോവേവിൽ വച്ചാൽ ഫേസ് മാസ്‌കുകൾ അണുവിമുക്തമാവില്ല; പകരം ഉണ്ടാവുക വൻ അപകടം; മുന്നറിയിപ്പ് ഇങ്ങനെ

മൈക്രോവേവിൽ വച്ചാൽ ഫേസ് മാസ്‌കുകൾ അണുവിമുക്തമാവില്ല; പകരം ഉണ്ടാവുക വൻ അപകടം; മുന്നറിയിപ്പ് ഇങ്ങനെ

സ്വന്തം ലേഖകൻ

ടൊറന്റോ: ഫേസ് മാസ്‌കുകൾ മൈക്രോവേവ് ചെയ്യരുതെന്ന് മുന്നറിയിപ്പ് നൽകി ഒന്റാറിയോയുടെ ഫയർ മാർഷൽ. ഈ വർഷം തുടക്കം മുതൽ തന്നെ തീപിടുത്തവുമായി ബന്ധപ്പെട്ട അപകടങ്ങളിൽ വർദ്ധനവുണ്ടായതായി റിപ്പോർട്ടുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് നൽകിയത്.

മൈക്രോവേവിൽ വച്ച് ഫേസ് മാസ്‌കുകൾ അണുവിമുക്തമാക്കുവാനുള്ള ശ്രമമാണ് ആളുകൾ നടത്തുന്നത്. എന്നാൽ ഇതു തീപിടിക്കാനുള്ള സാധ്യതയാണ് തുറന്നിടുന്നത്. അതിനാൽ, ഒരിക്കലും ഇതു ചെയ്യുവാൻ പാടില്ലായെന്ന് ഒന്റാറിയോ ഫയർ മാർഷൽ ജോൺ പെഗ് ചൊവ്വാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു.

വീണ്ടും ഉപയോഗിക്കുന്നതിന് മാസ്‌കുകൾ അണുവിമുക്തമാക്കാൻ മൈക്രോവേവ് ഉപയോഗിക്കാമെന്ന നിർദ്ദേശങ്ങൾക്ക് മറുപടിയായാണ് പെഗിന്റെ അഭിപ്രായങ്ങൾ വരുന്നത്. തുണിത്തരങ്ങൾ ചൂടാക്കാനുള്ള സാങ്കേതിക വിദ്യ മൈക്രോവേവിൽ രൂപകൽപ്പന ചെയ്തിട്ടില്ലെന്നും അത് അമിതമായി ചൂടാകുകയും തീ പിടിക്കുകയും ചെയ്യുന്നതിന് കാരണമാകുമെന്നും ഓഫീസ് ഓഫ് ഫയർ മാർഷൽ ആൻഡ് എമർജൻസി മാനേജ്മെന്റ് പറയുന്നു.

കൂടാതെ, ഡിസ്‌പോസിബിൾ മാസ്‌കുകളിൽ ഒരു മെറ്റൽ മൂക്ക് വയർ അല്ലെങ്കിൽ മൈക്രോവേവിൽ ചൂടാക്കിയാൽ തീപിടുത്തത്തിന് കാരണമാകുന്ന സ്റ്റേപ്പിൾസ് എന്നിവ സജ്ജീകരിച്ചിട്ടുണ്ടെന്നും ഇവർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP