Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിനോദ് കോവൂർ, സുരഭി ലക്ഷ്മിയും ചേർന്നൊരുക്കിയ സ്‌കിറ്റുകൾ വേദി കീഴടക്കി; മാപ്പിളപ്പാട്ടും നൃത്തനൃത്യങ്ങളും കൊഴുപ്പേകി; കോഴിക്കോട് ജില്ലക്കാരുടെ കൂട്ടായ്മ മാക് ഖത്തർ മൈലാഞ്ചി രാവ് അവിസ്മരമണീയമായി

വിനോദ് കോവൂർ, സുരഭി ലക്ഷ്മിയും ചേർന്നൊരുക്കിയ സ്‌കിറ്റുകൾ വേദി കീഴടക്കി; മാപ്പിളപ്പാട്ടും നൃത്തനൃത്യങ്ങളും കൊഴുപ്പേകി; കോഴിക്കോട് ജില്ലക്കാരുടെ കൂട്ടായ്മ മാക് ഖത്തർ മൈലാഞ്ചി രാവ് അവിസ്മരമണീയമായി

ദോഹ: മാണിക്യ മലരായ പാട്ടുകാരൻ, മാപ്പിളപ്പാട്ടിന് പുതിയ ഭാവവും മാനവും നൽകിയ എരഞ്ഞോളി മൂസാക്കക്ക് പ്രണാമമർപ്പിച്ചു കൊണ്ട് തുടങ്ങിയ മാക് ഖത്തർ മൈലാഞ്ചി രാവ് സീസൺ 2 പ്രവാസി സമൂഹത്തിനു വ്യത്യസ്തമായ അനുഭവമായിരുന്നു. നാട്ടിലെ കാരുണ്യ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ മലയാളി അസോസിയേഷൻ ഓഫ് കോഴിക്കോട് (മാക് ഖത്തർ ) സങ്കടിപ്പിച്ചതായിരുന്നു മൈലാഞ്ചി രാവ് സീസൺ 2.

സ്പോർട് ക്ലബ്ബ് ഇൻഡോർ ഹാൾ തിങ്ങി നിറഞ്ഞ പരിപാടിയിൽ പ്രശസ്ത മാപ്പിളപ്പാട്ട് ഗായകരരായ അതിൽ അത്തു, സജ്ല സലിം, അക്‌ബർ ചാവക്കാട്, റഫീഖ് വടകര, നിത്യ എന്നിവരുടെ വശ്യമാർന്ന ആലാപനത്തിനു നിറസദസ്സ് താളമിട്ട് നൃത്തമാടി. മീഡിയ വൺ എം 80 മൂസ താരങ്ങളായ വിനോദ് കോവൂർ, സുരഭി ലക്ഷ്മി, കബീർ എന്നിവരുടെ സ്‌കിറ്റുകൾ സദസ്സിനെ ചിന്തിപ്പിക്കാനും ചിരിപ്പിക്കാനും ഉതകുന്നതായിരുന്നു. എരഞ്ഞോളി മൂസയെ അനുസ്മരിച്ചു വിനോദ് കോവൂർന്റെ പാട്ടോട് കൂടിയാണ് പരിപാടിക്ക് തുടക്കമായത്.

ഖത്തറിലെ കോഴിക്കോട് ജില്ലക്കാരായ പ്രവാസിക ളുടെ കൂട്ടായ്മയാണ് മാക് ഖത്തർ. ഖത്തറിലും കോഴിക്കോട്ടുമായി നിരവധി ജനസേവന സംരഭങ്ങളാണ് സംഘടന നടത്തുന്നത്. കോഴിക്കാട്ടെ മലയേര - തീര പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ഭൂരിഭാഗം പ്രവർത്തനങ്ങളും. അർഹരായ ആളുകൾക്ക് വീട് നിർമ്മിക്കൽ, മാസാന്ത റേഷൻ നൽകൽ, ചികിൽസാ സ ഹായം, വിദ്യാഭ്യാസ സഹായം തുടങ്ങിയവയാണ് വ്യവസ്ഥാപിതമായി നടക്കുന്നത്. സംഗീത പരിപാടിയിൽ നിന്നുള്ള വരുമാനം ഇതിനായാണ് നീക്കി വെക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP